ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങളുമായി പെപ്പെ വീണ്ടും; കൊണ്ടൽ ചിത്രത്തിൻ്റെ ടീസർ പുറത്ത്

nCv
0

ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങളുമായി പെപ്പെ വീണ്ടും; കൊണ്ടൽ ചിത്രത്തിൻ്റെ ടീസർ പുറത്ത് - PEPE KONDAL MOVIE TEASER OUT

 


യുവതാരം ആന്റണി വർ​ഗീസ് നായകനായി എത്തുന്ന 'കൊണ്ടല്‍' എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റഴ്സ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്.  ആന്‍റണി വര്‍ഗീസ്, ഷബീർ എന്നിവരെ കൂടാതെ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും ഈ ചിത്രത്തിന്‍റെ താരനിരയിലുണ്ട്.


ഒരു ഗംഭീര ആക്ഷൻ ചിത്രമാണ് പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോകുന്നതെന്ന സൂചനയാണ് ഇപ്പോൾ റിലീസ് ചെയ്‌ത ടീസറും തരുന്നത്. ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി കൊണ്ടൽ തിയേറ്ററുകളിലെത്തുന്നതായിരിക്കും.

പെപ്പെയ്ക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരിക്കുന്ന മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കൊണ്ടല്‍’. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍ പി.എന്‍.സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍.പി.എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !