പിസ്ത പതിവായി കഴിച്ചാൽ എന്തൊക്കെ ഗുണളും എന്തൊക്കെ ദോഷങ്ങളും ഉണ്ട് എന്നറിയാമോ?

nCv
0

പിസ്ത പതിവായി കഴിക്കുന്നത് നല്ലതാണോ ദോഷമാണോ?

പിസ്ത പതിവായി കഴിച്ചാൽ എന്തൊക്കെ ഗുണളും എന്തൊക്കെ ദോഷങ്ങളും  ഉണ്ട് എന്നറിയാമോ? | Health | pistha |


ഇളം പച്ച നിറത്തിൽ സ്വാദും ചെറിയ മധുരവുമുള്ള പിസ്ത ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാവുകയില്ല. ലോകമെമ്പാടും പ്രീയമുള്ള ഒന്നാണ് പിസ്ത. പിസ്ത ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ട് എന്ന് നോക്കാം.



വളരെയധികം പോഷകാഹാരം നിറഞ്ഞ നട്ട് ആണ് പിസ്ത. നമ്മുടെ ശരീരത്തിന് ആവിശ്യമായ 9 അമിനോ ആസിഡുകളുള്ള സമ്പൂർണ്ണ പ്രോട്ടീനിന്റെ ഉറവിടം ആണ് പിസ്ത. ഇവയിൽ മോണോ - പൊളി അണ്സാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട് കൂടാതെ നാരുകളും, ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്ന പിസ്ത കഴിക്കുന്നത് മനുഷ്യശരീരത്തിന് വളരെ നല്ലതാണ്.

പിസ്ത പതിവായി കഴിച്ചാൽ എന്തൊക്കെ ഗുണളും എന്തൊക്കെ ദോഷങ്ങളും  ഉണ്ട് എന്നറിയാമോ? | Health | pistha |


രക്തക്കുഴലുകളുടെ മെച്ചപ്പെട്ട പ്രവർത്തനം സാധാരണ രക്തസമ്മർദത്തിന്റെ അളവും പ്രോൽദാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. കാൽസ്യം, മഗ്നീഷ്യം, എന്നിവയുൾപ്പെടെ ആരോഗ്യപരമായ രക്തസമ്മർദത്തെ പിന്തുണക്കുന്ന പ്രോഷകങ്ങൾ പിസ്തയിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടം കൂടെ ആണ് ഇത് . ശരീരത്തിലെ സോഡിയത്തിന്റെ ഫലങ്ങളെ പ്രീതിരോധിക്കാൻ സഹായിക്കുന്ന ഒരു ധാതുവാണ് പിസ്ത.

കണ്ണുകൾക്ക് മെച്ചപ്പെട്ട കാഴ്ച ലഭിക്കാനും പിസ്ത നല്ലതാണ് . പിസ്സയിൽ അടങ്ങിയിരിക്കുന്ന രണ്ട് കരോട്ടിനോയിഡുകളുടെ അളവ് മൂലമാണ് മനോഹരമായ പച്ച, പർപ്പിൾ നിറങ്ങൾ വന്നത് . ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ കരോട്ടിനോയിഡുകൾ പിസ്തയെ വര്ണാഭമാക്കാൻ സഹായിക്കുക മാത്രമല്ല നമ്മുടെ കണ്ണുകളെ സംരക്ഷിക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. വാർദ്ധഗ്യവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവ പോലുള്ള കാഴ്ച നഷ്ടത്തിലേക്ക് നയിക്കുന്ന നേത്ര രോഗങ്ങളുടെ സാധ്യതയും കുറക്കാൻ പിസ്ത സഹായിക്കുന്നു.

പിസ്ത പതിവായി കഴിച്ചാൽ എന്തൊക്കെ ഗുണളും എന്തൊക്കെ ദോഷങ്ങളും  ഉണ്ട് എന്നറിയാമോ? | Health | pistha |


പ്രമേഹ രോഗികൾക്ക് രക്തകുഴലിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. 9 ആരോഗ്യകരമായ കൊഴുപ്പുകൾ , പ്രോടീൻ, ഫൈബർ എന്നിവയുടെ സംയോജനം രക്തത്തിലെ പഞ്ചസാരയുടെ ആഗീരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ ഗ്ലുക്കോസ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.


2023ലെ ഒരു പഠന റിപ്പോർട് അനുസരിച്ച വന്കുടലിലെ കോശങ്ങൾക്ക് ഇന്ധനമായി പ്രവർത്തിക്കുന്ന ഒരുതരം ഫാറ്റി ആസിഡായ ബ്യൂട്ടറേറ്റ് ഉൽപാദിപ്പിക്കാനുള്ള കഴിവിനു വളരെ നല്ലതാണു പിസ്ത. ദഹനം, ഭാരം, പ്രീതിരോ സംവിധാനം എന്നിവക്കും നല്ലതാണ് പിസ്ത.



പിസ്ത ആർക്കൊക്കെ കഴിക്കാം? ആരെല്ലാം ഒഴിവാക്കണം?

നിങ്ങക്ക് പിസ്തയോട് അലർജിയുണ്ടെങ്കിൽ, ദഹനപ്രേശ്നങ്ങൾ അനുഭവിക്കുന്നവർ, തുടങ്ങിയവർ പിസ്ത വലിയതോതിൽ കഴിക്കുന്നത് ഉയർന്ന ഫൈബർ കാരണം അസ്വസ്ഥത ഉണ്ടാക്കാൻ കാരണമാകും. വൃക്കയിൽ കല്ലുകളോ ഉയർന്ന പൊട്ടാസ്യമോ ഉള്ള ആളുകൾ അവരുടെ ഭക്ഷണത്തിൽ പിസ്ത ഉൾപ്പെടുത്തുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് വളരെ നല്ലതാണ്. കാരണം പരിപ്പിൽ ഓക്‌സലേറ്ററുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കല്ല് രൂപപെടുന്നതിനു കാരണമാവും. കൂടാതെ ചെറിയ കുട്ടികൾക്ക് ഇതിന്റെ പരിപ്പ് നൽകിയാൽ ശ്വാസനാളത്തിൽ കുടുങ്ങി അപകടം ഉണ്ടാവാനും സാധ്യത കൂടുതലാണ്.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !