ചായക്കൊപ്പം ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്തവ എന്തൊക്കെ ആണെന്ന് അറിയാമോ? നമുക്ക് നോക്കാം! Life Style | Health | Tea

nCv
0

ചായക്കൊപ്പം ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്ത എന്തൊക്കെ ആണെന്ന് അറിയാമോ? നമുക്ക് നോക്കാം!

Tea - Evening Tea - Chaaya


ചായ കുടിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും . ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട്ടപെട്ട വിഭവങ്ങളിൽ ഒന്നുതന്നെയാണ് ചായ. ഒരു ദിവസം എത്ര ചായ വേണമെങ്കിലും കുടിക്കുന്നവർ ആണ് പലരും. എന്നാൽ ചായ കുടിക്കുമ്പോൾ നാം കൂടെ എന്താണ് കഴിക്കുന്നത് എന്നതിൽ അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ചായ കുടിക്കുമ്പോൾ ചായയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ എന്തൊക്കെ ആണെന്ന് നമുക്ക് നോക്കാം.

സിട്രസ് പഴങ്ങൾ


സിട്രസ് പഴങ്ങൾ നമ്മുടെ ആരോഗ്യത്തിനു പല തരത്തിലുള്ള ഗുണങ്ങളും നല്കുന്ന ഒന്നാണ്. ചിലപ്പോളൊക്കെ നമ്മൾ കട്ടൻ ചായയിൽ നാരങ്ങാ പിഴിഞ്ഞ് ലൈംടീ ആയി കുടിക്കാറുണ്ട്. എന്നാൽ ഓറഞ്ച് പോലെ ഉള്ള പഴങ്ങൾ ഒരിക്കലും ചായക്കൊപ്പം കഴിക്കാൻ പാടില്ല. ഇതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അസിഡിക് സ്വഭാവം ചായയിലെ ടാനിൻസ് എന്ന ഘടകവുമായി ചേർന്ന് കയ്പ്പ് ആയിരിക്കും നൽകുന്നത്. എന്ന് മാത്രമല്ല ആമാശയത്തിലെ പി എച് നിലയെ മാറ്റാൻ സിട്രസ് പഴങ്ങൾക്ക് കഴിയും.

മദ്യം

liquor


ചായ കുടിക്കുന്നതിന്റെ കൂടെ മദ്യമോ മദ്യം കുടിക്കുന്നതിന്റെ കൂടെ ചായയോ ഒരിക്കലും കഴിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിനു ഒട്ടുംതന്നെ നല്ലതല്ല. മദ്യവും ചായയും ഡൈയൂററ്റിക്സാണ് ഒരുമിച്ച് കഴിച്ചാൽ നിർജ്ജലീകരണത്തിനു കാരണമാവും. ചായയിലെ ടാന്നിനും മദ്യവും ഒരുമിച്ച് ചേർന്നാൽ കയ്‌പേറിയ രുചി ആയി മാറും.

ചോക്ലേറ്റ്

Chocolatehero- ഹായ്...ചോക്ലേറ്റ് - World Chocolate Day 2022- Date- History And Health Benefits Of Chocolate


ചോക്ലേറ്റ് എല്ലാവര്ക്കും തന്നെ ഇഷ്ട്ടപെട്ട ഒരു സ്വീറ്റ് ആണ്. ഒറിജിനൽ ചോക്ലേറ്റ് ഒരുപാട് നല്ലതാണ് എന്നിരുന്നാലും ചായയുടെ കൂടെ ചോക്ലേറ്റ് കഴിക്കുന്നത് അത്ര നല്ലതല്ല. ചായയുടെ വളരെ ലോലമായ രുചിയെ മറികടക്കാൻ സാധിക്കുന്ന തീവ്രമാണ് ചോക്ലേറ്റിന്റെ രുചി. ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന അമിതമായ കഫീൻ്റെ അംശം കാരണം ഇത് അമിതമായി കഴിക്കുന്നത് ക്ഷീണോ അല്ലെങ്കിൽ ഉറക്ക പ്രശ്നങ്ങളോ ഉണ്ടാക്കാം. ഈ കോമ്പിനേഷൻ കഴിക്കുമ്പോൾ ചായയിൽ നിന്നുള്ള ടാന്നിനും ചോക്ലേറ്റിൽ നിന്നുള്ള തിയോബ്രോമിനും ഒരു അരോചകമായ രുചി ഉണ്ടാക്കും.

എരിവുള്ള ഭക്ഷണങ്ങൾ




എരിവ് കൂടിയ ഭക്ഷണങ്ങൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എരിവുള്ള ഭക്ഷണങ്ങളുടെ കൂടെയും ചായ കുടിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് കുരുമുളക്, മുളകുപൊടി ഒക്കെ ചേർത്ത് ഉണ്ടാക്കിയ ഭക്ഷണങ്ങൾ. ചായയുടെ സ്വാദിഷ്ടമായ രുചിയെ കെടുക്കാൻ ഇതിനു സാധിക്കും. എരിവുള്ള ഭക്ഷണങ്ങൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ചായയിലെ ടാന്നിനുകൾക്ക് ഒപ്പം കൂടിച്ചേർന്ന് വയറ്റിൽ ഇത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു

പാൽ ഉല്പന്നങ്ങൾ

lactose intolerance in babies


ചായ കുടിക്കുമ്പോൾ ഒരിക്കലും കൂടെ കഴിക്കാൻ പാടില്ലാത്ത ഒന്നാണ് പാൽ ഉല്പന്നങ്ങൾ. ഉദാഹരണത്തിന് ചീസ് , തൈര്,പാൽ തുടങ്ങിയവ. പാൽ ചായ കുടിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ഇത് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. കട്ടൻ ചായയിലേക്ക് പാൽ ഒഴിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളുടെ ഗുണങ്ങൾ കുറയുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ പാൽ അധികമായി ഉപയോഗിക്കുന്നത് കൊണ്ട് കട്ടൻ ചായയുടെയും, ഗ്രീൻ ടീ യുടേയുമൊക്കെ യഥാർത്ഥ ഗുണങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.

 

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !