വാഴത്തോട്ടം തൊഴിലാളികളുടെ ജീവിതം പറഞ്ഞ് മാരി സെൽവരാജ് ചിത്രം 'വാഴൈ' ട്രെയ്‌ലർ പുറത്തിറങ്ങി.

nCv
0

Vaazhai - Official Trailer | Kalaiyarasan | Nikhila Vimal | Santhosh Narayanan | Mari Selvaraj 

Vaazhai - Official Trailer - Release Date - Mari Selvaraj - Kalaiyarasan - Song - Santhosh- Movie

വാഴത്തോട്ടം തൊഴിലാളികളുടെയും അവരുടെ മക്കളുടെയും പോരാട്ടവും ജീവിതവും കഥ പറയുന്ന മാരി സെൽവരാജ്; 'വാഴൈ' ട്രെയ്‌ലർ പുറത്തിറങ്ങി.


പരിയേറും പെരുമാൾ, കർണൻ, മാമന്നൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാഴൈ. പൊൻവേൽ എം, രഘുൽ ആർ, കലൈയരശൻ, നിഖില വിമൽ, സതീഷ് കുമാർ, ദിവ്യ ദുരൈസാമി, ജാനകി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

വാഴത്തോട്ടം തൊഴിലാളികളുടെയും അവരുടെ മക്കളുടെയും പോരാട്ടവും ജീവിതവുമാണ് ചിത്രം പറയുന്നത്. മാരി സെൽവരാജ് തൻ്റെ കുട്ടിക്കാലത്ത് അനുഭവിച്ച യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വാഴൈ ഒരുക്കിയിരിക്കുന്നത്.

സന്തോഷ് നാരായണൻ ആണ് സം​ഗീതവും പശ്ചാത്തല സം​ഗീതവുമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാ​ഗ്രഹണം. തൂത്തുക്കുടിയിലാണ് വാഴൈയുടെ ചിത്രീകരണം നടന്നത്. ഈ മാസം 23 നാണ് ചിത്രം തിയറ്ററുകളിലെത്തുക.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !