ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന 2024 സെപ്റ്റംബർ 27 ന് ഇന്നലെ മുതൽ ഇന്ത്യയിൽ ആരംഭിച്ചു.
പ്രൈം അംഗങ്ങൾക്ക് സെപ്തംബർ 26-ന് നേരത്തെ പ്രവേശനം ലഭിച്ചിരുന്നു.
വാങ്ങുന്നവർക്ക് എസ്ബിഐ ബാങ്ക് കാർഡ് പേയ്‌മെൻ്റുകളിൽ 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നു. ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, വെയറബിൾസ്, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഫാഷൻ, സൗന്ദര്യം എന്നിവയിലും മറ്റും നിരവധി ഓഫറുകളും ഡീലുകളും ലഭിക്കുംന്നുണ്ട്. SBI കാർഡ് ഉളളവർക്ക് ആണ് 10 ശതമാനം ഓഫർ ലഭിക്കുന്നത്.
ഐഫോണ്‍ 13 ഉള്‍പ്പടെയുള്ള വിവിധ സ്‌മാര്‍ട്ട്ഫോണുകള്‍ ആകര്‍ഷകമായ വിലക്കിഴില്‍ വാങ്ങാം. പ്രീമിയം സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ട് ആമസോണ്‍ നല്‍കുന്നു. നോ-കോസ്റ്റ് ഇഎംഐ സൗകര്യമാണ് മറ്റൊരു ആകര്‍ഷണം. സാംസങ്, വണ്‍പ്ലസ് തുടങ്ങി എല്ലാ മുന്‍നിര ബ്രാന്‍ഡുകളുടെയും ഫോണുകള്‍ ആമസോണ്‍ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. ഇതിന് പുറമെ സ്‌മാര്‍ട്ട്‌വാച്ച്, ഇയര്‍ബഡ്‌സ് തുടങ്ങി വിവിധ ഉപകരണങ്ങള്‍ക്കും ഓഫര്‍ വില്‍പനയുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ: സ്മാർട്ട്ഫോണുകളുടെ ഡീലുകൾ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഡിസ്കൗണ്ടുകളിലും ഓഫറുകളിലും ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ.
OnePlus 12R, Samsung Galaxy M35 5G, Redmi 13C, OnePlus Nord CE 4 Lite, Samsung Galaxy S24 Ultra, Xiaomi 14 Civi, Motorola Razr Ultra, IQOl ZRO9 എന്നിവ ഉൾപ്പെടുന്നു. Pro 5G, OnePlus 11R, Samsung Galaxy S23 Ultra, Samsung Galaxy A55, Poco X6 Neo 5G എന്നിവയും മറ്റും.
ആപ്പിളിന്‍റെ ഐഫോണ്‍ 13 SBI ബാങ്ക് ഓഫറുകളോടെ 37,999 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാം. ആമസോണില്‍ 59,600 രൂപയ്ക്ക് ലിസ്റ്റ് ചെയ്‌തിട്ടുള്ള 129 ജിബി വേരിയന്‍റ് ഫോണാണിത്.
സമാനമായി വണ്‍പ്ലസ് നോര്‍ഡ് സിഇ4, നോര്‍ഡ് സിഇ4 ലൈറ്റ്, റിയല്‍മീ 70എക്‌സ്, റെഡ്‌മി 13സി, വണ്‍പ്ലസ് 12ആര്‍, ഗ്യാലക്‌സി എം35, ഹോണര്‍ 200, പോക്കോ എക്‌സ്6 നിയോ, ഗ്യാലക്‌സി എസ്24 തുടങ്ങി മറ്റ് വിവിധ സ്‌മാര്‍ട്ട്ഫോണുകള്‍ക്കും വില്‍പന ഓഫര്‍ ഉള്ളതായി കാണാം.