സാംസങ് ഗാലക്സി എസ്24 അ‌ൾട്ര ഉൾപ്പെടുന്ന ഗാലക്സി എസ്24 സീരീസിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങി.

nCv
0

 എസ്24 അ‌ൾട്രയുടെ ബോസ് വേരിയൻ്റ് എത്തിപ്പോയ് | ഗാലക്സി എസ്24 FE പുറത്തിറക്കി സാംസങ്.

Galaxy S24 FE 8GB/128GB (Graphite


ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളായ ഗ്യാലക്‌സി എസ് 24 സീരീസിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. 

എസ്24 സീരീസിലെ താങ്ങാനാകുന്ന വിലയിലുള്ള സ്മാർട്ട്ഫോൺ എന്ന നിലയിൽ സാംസങ് ഗാലക്സി എസ്24 എഫ്ഇ (Samsung Galaxy S24 FE) ആണ് ആഗോളതലത്തിൽ പുറത്തിറക്കിയിരിക്കുന്നത്. എസ് 24, എസ് 24 പ്ലസ്, എസ് 24 അള്‍ട്ര എന്നിവയാണ് ഈ ശ്രേണിയില്‍ വരുന്ന ഫോണുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ എസ് 24 ഉപഭോക്താക്കളിലേക്ക് എത്തുന്നത്. സുഗമമായ ആശയവിനിമയം, ഗ്യാലക്‌സിയുടെ പ്രോ വിഷ്വല്‍ എന്‍ജിന്‍ നല്‍കുന്ന അതിരുകളില്ലാത്ത ക്രിയേറ്റീവ് സ്വാതന്ത്ര്യം, ചുറ്റുമുള്ള ലോകത്തെ തൊട്ടറിയാമെന്ന മട്ടിലുള്ള സെര്‍ച്ച് സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം പുതിയ സീരീസിന്റെ പ്രത്യേകതകളാണ്. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ വരുംദിവസങ്ങളിൽ ഈ ഫോൺ ലഭ്യമാകും. കഴിഞ്ഞ വർഷത്തെ ഗാലക്സി S23 FE യുടെ പിൻഗാമിയായിട്ടാണ് പുതിയ ഗാലക്സി S24 FE എത്തിയിരിക്കുന്നത്. ഈ ഫാൻ എഡിഷൻ ഫോണിൽ എസ്24 സീരീസിനോട് ചേർന്നു നിൽക്കുന്ന ഫീച്ചറുകൾ തന്നെ കുറഞ്ഞ വിലയിൽ സാംസങ് ഉൾപ്പെടുത്തിയിട്ടുണ്ട്. 



ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ സംസാരിക്കുന്നതിനുള്ള അവസരം കൂടി ഗ്യാലക്‌സി എസ് 24 സീരിസ് ഒരുക്കുന്നുണ്ട്. ഈ പുതിയ സംവിധാനത്തിന് ഊര്‍ജമാകുന്നത് നിര്‍മ്മിതബുദ്ധി (എ.ഐ.) തന്നെയാണ്. സുഗമമായ ആശയവിനിമയം ഉറപ്പാക്കാന്‍ മൂന്ന് സംവിധാനങ്ങളാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്.ലൈവ് ട്രാന്‍സ്ലേറ്റ് ആണ് ഇതിലൊന്ന്. ഇതുവഴി വോയ്‌സും ടെക്‌സ്റ്റുമെല്ലാം പരിഭാഷപ്പെടുത്താനാകും. അതായത് കോളുകള്‍ പരിഭാഷപ്പെടുത്തി അവരവരുടെ മാതൃഭാഷയിലാക്കാം. സെല്ലുലാര്‍ ഡാറ്റയുടെയോ വൈ ഫൈയുടെയോ സഹായമില്ലാതെയും ഈ സംവിധാനം പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകതകളിലൊന്ന്.


സാംസങ് ഗാലക്സി എസ്24 എഫ്ഇയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് FHD+ Infinity- O ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1900 nits വരെ പീക്ക് ​​ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

Galaxy S24 FE 8GB-256GB -Graphite- Display- Camera - Samsung


3.1GHz GPU Deca-Core സാംസങ് എക്സിനോസ് 2400e 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. സാംസങ് Xclipse 940 ജിപിയുവും ഇതിലുണ്ട്. കൂടാതെ 1x ലാർഡ് വേപർ ചേമ്പർ ഫോണിനെ ചൂടാകാതെ സംരക്ഷിക്കുകയും കൂടുതൽ സമയം മികച്ച രീതിയിൽ പ്രവർത്തിക്കാൻ കരുത്താകുകയും ചെയ്യുന്നു എന്ന് കമ്പനി പറയുന്നു. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1 ൽ ആണ് ഈ ഫാൻ എഡിഷൻ ഫോൺ പ്രവർത്തിക്കുന്നത്. S24 സീരീസിലെ മറ്റ് ഫോണുകൾക്ക് സമാനമായി 7 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റ്സും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റ്സും ഈ ഗാലക്സി ഫോണിനും ലഭിക്കും.



ജനറേറ്റീവ് എഡിറ്റ്, പോർട്രെയിറ്റ് സ്റ്റുഡിയോ, എഡിറ്റ് സജഷനുകൾ, ഇൻസ്റ്റന്റ് സ്ലോ-മോ ഫീച്ചറുകൾ, കൂടാതെ ഗൂഗിൾ ഉപയോഗിച്ച് തിരയാനുള്ള സർക്കിൾ, ഇൻ്റർപ്രെറ്റർ, തത്സമയ വിവർത്തനം, എസ്24 സീരീസിൽ നിന്നുള്ള നോട്ട് അസിസ്റ്റ് എന്നീ ഫീച്ചറുകളും സാംസങ് ഗാലക്സി എസ്24 എഫ്ഇ 5ജിയിൽ ഉണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഈ ഫോൺ എത്തുന്നത്. അ‌തിൽ 50എംപി മെയിൻ ക്യാമറയും 12എംപി അൾട്രാ വൈഡ് ക്യാമറയും 8എംപി ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുന്നു. സെൽഫിക്കായി 10MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. വീഡിയോ ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷനും (VDIS) ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസറും (OIS) അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലെ ക്യാമറ യൂണിറ്റിനുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, ഡ്യുവൽ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/NSA, 4G VoLTE, Wi-Fi 6E 802.11ax (2.4/5GHz), ബ്ലൂടൂത്ത് 5.3, GPS + GLONASS, USB 3.1, എൻഎഫ്സി തുടങ്ങിയ ഫീച്ചറുകളും എസ്24 എഫ്ഇയിൽ നൽകിയിരിക്കുന്നു.



ഗ്ലാസ് ബാക്ക് ആണ് ഗാലക്സി എസ്24 എഫ്ഇ-യ്ക്ക് നൽകിയിരിക്കുന്നത്. ഒപ്പം അലുമിനിയം ഫ്രെയിമും ഉണ്ട്. പൊടി, ജല പ്രതിരോധത്തിനായി IP68 റേറ്റിങ് ഉണ്ട്. 77.3 X 162.0 X 8.0mm വലിപ്പവും 213 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്. നീല, ഗ്രാഫൈറ്റ്, ഗ്രേ, പുതിന, യെല്ലോ നിറങ്ങളിൽ എസ്24 എഫ്ഇ ലഭ്യമാണ്. 25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, വയർലെസ് പവർ ഷെയർ എന്നിവയ്ക്കുള്ള പിന്തുണയുള്ള 4,700mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. സാംസങ് ഗാലക്സി എസ്24 എഫ്ഇയുടെ 8GB + 128GB മോഡലിന് 649.99 ഡോളറും (ഏകദേശം 54,355 രൂപ), 8GB + 256GB മോഡലിന്, 709.99 ഡോളറും (ഏകദേശം 59,370 രൂപ) ആണ് വില. യൂറോപ്പിലെയും യുഎസിലെയും മറ്റ് ചില രാജ്യങ്ങളിലെയും സ്മാർട്ട്ഫോൺ വിപണികളിൽ ഇപ്പോൾ ഈ എസ്24 ഫാൻ എഡിഷൻ ഓർഡർ ചെയ്യാൻ സാധിക്കും. ഒക്ടോബർ 3 മുതൽ ആണ് വിൽപ്പന ആരംഭിക്കുക. സാംസങ് ഗാലക്സി എസ്24 എഫ്ഇയുടെ ഇന്ത്യയിലെ വിലയും ലഭ്യതയും ഉടൻ പ്രഖ്യാപിക്കും.



ഗ്യാലക്‌സി എസ്24 അള്‍ട്രയിലെ സ്‌നാപ് ഡ്രാഗണ്‍ 8 ജെന്‍ 3 മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മ്മിതബുദ്ധി) പ്രൊസസിങ് മികച്ചതാക്കുന്നത്. പെര്‍ഫോമന്‍സ് പവര്‍ വര്‍ധിപ്പിക്കുന്നതിനുള്ള ആധുനികസംവിധാനവും ഫോണിലുണ്ട്. സൂപ്പര്‍ ഷാഡോ, റിഫ്‌ളക്ഷന്‍ എഫക്ട് ഓരോ വിഷ്വല്‍സിന്റെയും മികവ് വര്‍ധിപ്പിക്കുന്നു. ഏറ്റവും  ഗ്യാലക്‌സി എസ് 24 അള്‍ട്രയിലെ കോണിങ് ഗൊറില്ല ആര്‍മര്‍  ഈട് വര്‍ധിപ്പിക്കുന്നു. ഗ്യാലക്‌സി എസ് 24 പ്ലസിന്റേത് 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഗ്യാലക്‌സി എസ് 24 ന്റെ ഡിസ്‌പ്ലേ 6.2 ഇഞ്ചാണ്. ഗ്യാലക്‌സി എസ് 24 അള്‍ട്രായിലേക്ക് എത്തുമ്പോള്‍ ഡിസ്‌പ്ലേ 6.8 ഇഞ്ച് ആകുന്നു.  ഗ്യാലക്‌സി ഫോണുകളില്‍ ഏറ്റവും ബ്രൈറ്റസ്റ്റ് എന്ന വിശേഷണവും ഗ്യാലക്‌സി എസ് 24 നുണ്ട്. ഗ്യാലക്‌സി എസ് 24 അള്‍ട്രയുടെ മറ്റൊരു പ്രത്യേകതകളിലൊന്ന് അതിന്റെ ടൈറ്റാനിയം ഫ്രെയിമാണ്. ഫോണിന്റെ ഈട് ഇതുവഴി വര്‍ധിക്കുന്നു. കാഴ്ചയില്‍ ഏറെ ആകര്‍ഷകമായ രീതിയിലാണ് ഗ്യാലക്‌സി എസ് 24 സീരീസിന്റെ രൂപകല്‍പ്പന.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!