Apple iPhone 16 Launched: വമ്പന്‍ ക്യാമറാ അപ്‌ഗ്രേഡുമായി ഐഫോൺ 16 സീരീസ് പുറത്തിറങ്ങി |

nCv
0

I phone 16 Launched: ലുക്കിലും, വിലയിലും മാറ്റവുമായി ഐഫോൺ 16 സീരീസ് അവതരിപ്പിച്ചു. മുൻഗാമികളേക്കാൾ കുറഞ്ഞ വിലക്കുറവിൽ വരുന്ന ഐഫോൺ 16 സീരീസ് ൻ്റെ മാറ്റങ്ങളും സവിശേഷതകളും അറിയാം.

iphone 16 series


ടെക് ലോകം കാത്തിരുന്ന ഐഫോണിന്റെ 16 സീരീസ് അവതരിപ്പിച്ചു.

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ 4 മോഡലുകളാണ് 16 സീരീസ് വരുന്നത്. എന്നാൽ വിലയിലും, ഡിസൈനിലും ചെറിയ ചെറിയ മാറ്റങ്ങളുമായാണ് ഐഫോൺ 16 സീരീസ് വന്നിരിക്കുന്നത്. 

ഐഫോൺ 16 ൽ 6.1 ഇഞ്ച് ഡിസ്‌പ്ലേ ആണുള്ളത്. 16 പ്ലസിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേ വരുന്നു. ഏവരും പ്രതീക്ഷിച്ചിരുന്ന പോലെ ക്യാമറ മൊഡ്യൂൾ വെർട്ടിക്കൽ ആയി മാറിയതാണ് ഒരു പ്രധാന മാറ്റം. പവർ ബട്ടണു കീഴെ ക്യാമറ കൺട്രോൾ ബട്ടൺ കൊടുത്ത് ക്യാമറ കൺട്രോൾ കുറച്ചുകൂടെ എളുപ്പമാക്കി മാറ്റിയിട്ടുണ്ട്.

ഫോണുകൾക്ക് കരുത്തേകുന്നത് ആപ്പിളിന്റെ ഏറ്റവും പുതിയ എ18 ചിപ്പ് സെറ്റാണ്. കളർ ഇൻഫ്യൂസ്ഡ് ആയ ബാക്ക് ഗ്ലാസാണ് പുതിയ മോഡലുകളിൽ വരുന്നത്. വൈബ്രന്റ് അൾട്രമറൈൻ, ടീൽ, പിങ്ക്, വൈറ്റ്, ബ്ലാക്ക് നിറങ്ങളിൽ ഫോണുകൾ ലഭ്യമാകും. ഐഫോൺ 16, 16 പ്ലസ് മോഡലുകളിൽ പ്രധാന ക്യാമറ 48 മെഗാപിക്‌സലിന്റേതാണ്. 12 എംപിയുടെ ടെലിഫോട്ടോ ക്യാമറയും, 12 എംപിയുടെ അൾട്രാ വൈഡ് ക്യാമറയും പുതിയ ഫോണുകളിൽ വരുന്നു. സെപ്റ്റംബർ 13 ഗമുതൽ പ്രീ ബുക്കിംഗ് ആരംഭിക്കും. 20 മുതലാണ് ഡെലിവറി തുടങ്ങുന്നത്.

ഐഫോൺ 16 (iPhone 16)

iphone 16 plus


സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലേ

6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ

2556* 1179 പിക്‌സൽ റെസല്യൂഷൻ

460 പിപിഐ



വില: 79,900 രൂപ (128 ജിബി), 89,900 രൂപ (256 ജിബി), 1,09,900 രൂപ (512 ജിബി).

ഡൈനാമിക് ഐലൻഡ്, എച്ച്ഡിആർ ഡിസ്‌പ്ലേ, ട്രൂ ടോൺ, ഹാപ്റ്റിക് ടച്ച്, 20,00,000:1 കോൺട്രാസ്റ്റ് റേഷ്യോ, 2,000 നിറ്റ്സ് പീക്ക് തെളിച്ചം, വിരലടയാള- പ്രതിരോധശേഷിയുള്ള ഒലിയോഫോബിക് കോട്ടിംഗ്, ഒന്നിലധികം ഭാഷകളും പ്രതീകങ്ങളും ഒരേസമയം പ്രദർശിപ്പിക്കുന്നതിനുള്ള പിന്തുണ, ഐപി 68, എ18 ചിപ്പ്. എന്നിവയാണ്  ഐ ഫോൺ 16 (iPhone 16) ൻ്റെ സവിശേഷതകൾ.

ഐഫോൺ 16 പ്ലസ് (iPhone 16 Plus)

iphone 16 plus


സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലേ

6.7 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ

2796* 1290 പിക്‌സൽ റെസല്യൂഷൻ

460 പിപിഐ

വില: 89,900 രൂപ (128 ജിബി), 99,900 രൂപ (256 ജിബി), 1,19,900 രൂപ (512 ജിബി).

ഡൈനാമിക് ഐലൻഡ്, എച്ച്ഡിആർ ഡിസ്‌പ്ലേ, ട്രൂ ടോൺ, ഹാപ്റ്റിക് ടച്ച്, 20,00,000:1 കോൺട്രാസ്റ്റ് റേഷ്യോ, 2,000 നിറ്റ്സ് പീക്ക് തെളിച്ചം, വിരലടയാള- പ്രതിരോധശേഷിയുള്ള ഒലിയോഫോബിക് കോട്ടിംഗ്, ഒന്നിലധികം ഭാഷകളും പ്രതീകങ്ങളും ഒരേസമയം പ്രദർശിപ്പിക്കുന്നതിനുള്ള പിന്തുണ, ഐപി 68, എ18 ചിപ്പ്. എന്നിവയാണ്  ഐ ഫോൺ 16 പ്ലസ് (iPhone 16 Plus) ൻ്റെ സവിശേഷതകൾ.

ഐഫോൺ 16 പ്രോ (iPhone 16 Pro)

iPhone 16 Pro


ടൈറ്റാനിയം ബിൽഡ്

സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലേ

6.3 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ

2622* 1206 പിക്‌സൽ റെസല്യൂഷൻ

460 പിപിഐ

വില: 1,19,900 രൂപ (128 ജിബി), 1,29,900 രൂപ (256 ജിബി), 1,49,900 രൂപ (512 ജിബി), 1,69,900 (1 ടിബി).



ഡൈനാമിക് ഐലൻഡ്, എച്ച്ഡിആർ ഡിസ്‌പ്ലേ, പ്രോ മോഷൻ ടെക്‌നോളജി, 120 ഹെട്‌സ് റിഫ്രഷ് റേറ്റ്, ട്രൂ ടോൺ, ഹാപ്റ്റിക് ടച്ച്, 20,00,000:1 കോൺട്രാസ്റ്റ് റേഷ്യോ, 2,000 നിറ്റ്സ് പീക്ക് തെളിച്ചം, വിരലടയാള- പ്രതിരോധശേഷിയുള്ള ഒലിയോഫോബിക് കോട്ടിംഗ്, ഒന്നിലധികം ഭാഷകളും പ്രതീകങ്ങളും ഒരേസമയം പ്രദർശിപ്പിക്കുന്നതിനുള്ള പിന്തുണ, ഐപി 68, എ18 ചിപ്പ് എന്നിവയാണ് ഐ ഫോൺ 16 പ്രോ (iPhone 16 Pro) ൻ്റെ സവിശേഷതകൾ.

ഐ ഫോൺ 16 പ്രോ മാക്‌സ് (iPhone 16 Pro Max)

iPhone 16 pro max


ടൈറ്റാനിയം ബിൽഡ്

സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലേ

6.9 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ

2868* 1320 പിക്‌സൽ റെസല്യൂഷൻ

460 പിപിഐ

വില: 1,44,900 രൂപ (128 ജിബി), 1,64,900 രൂപ (256 ജിബി), 1,84,900 രൂപ (512 ജിബി).

ഡൈനാമിക് ഐലൻഡ്, എച്ച്ഡിആർ ഡിസ്‌പ്ലേ, പ്രോ മോഷൻ ടെക്‌നോളജി, 120 ഹെട്‌സ് റിഫ്രഷ് റേറ്റ്, ട്രൂ ടോൺ, ഹാപ്റ്റിക് ടച്ച്, 20,00,000:1 കോൺട്രാസ്റ്റ് റേഷ്യോ, 2,000 നിറ്റ്സ് പീക്ക് തെളിച്ചം, വിരലടയാള- പ്രതിരോധശേഷിയുള്ള ഒലിയോഫോബിക് കോട്ടിംഗ്, ഒന്നിലധികം ഭാഷകളും പ്രതീകങ്ങളും ഒരേസമയം പ്രദർശിപ്പിക്കുന്നതിനുള്ള പിന്തുണ, ഐപി 68, എ18 ചിപ്പ്. എന്നിവയാണ്  ഐ ഫോൺ 16 പ്രോ മാക്‌സ് (iPhone 16 Pro Max) ൻ്റെ സവിശേഷതകൾ.



ഐഫോൺ 16 പ്രോയും, ഐഫോൺ 16 പ്രോ മാക്‌സും അവരുടെ മുൻഗാമികളേക്കാൾ വില കുറവിലാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ പ്രകാരം .

ഐഫോൺ 16 പ്രോയുടെ പ്രാരംഭ വില 1,19,900 രൂപയാണ്. ഇതു മുൻ മോഡലിൽ നിന്ന് 15,000 രൂപയുടെ കുറവ് കാണിക്കുന്നു.




ഐഫോൺ 16ൻ്റെ പ്രാരംഭ വില $799 (ഏകദേശം 67,000 രൂപ), അതേസമയം iPhone 16 പ്ലസിൻ്റെ വില $899 (ഏകദേശം 75,500 രൂപ) ആണ്. ഐഫോൺ 16 പ്രോയുടെ വില 128 ജിബിക്ക് 999 ഡോളറിലും (ഏകദേശം 83,870 രൂപ) ഐഫോൺ 16 പ്രോ മാക്‌സിന് 256 ജിബിക്ക് 1199 ഡോളറിലും (ഏകദേശം ഒരു ലക്ഷം രൂപ) ആരംഭിക്കുന്നു. ഈ വിലകൾ യുഎസ് മാർക്കറ്റിനുള്ളതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!