മാമ്പഴം എല്ലാ ദിവസവും കഴിക്കാൻ പറ്റുമോ? കഴിച്ചാൽ എന്ത് സംഭവിക്കും?

nCv
0

മാമ്പഴം എല്ലാ ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും?



മാമ്പഴക്കാലം വരാൻ പോവുകയാണ്. മാമ്പഴം കിട്ടിയാൽ കഴിക്കാത്തവരായി ആരും തന്നെ കാണില്ല. 



നല്ല മധുരമുള്ള മാമ്പഴം കിട്ടിയാൽ ഒരുപാട് കഴിക്കുകയും ചെയ്യും നമ്മൾ.
വിവിധ രുചികളിലും,രൂപത്തിലും മാങ്ങാകൾ ഇന്ന് ലഭ്യമാണ്. 

അതിനാൽ തന്നെ ഏത് കഴിക്കണം, എത്ര കഴിക്കണം എന്ന കാര്യത്തിൽ സംശയമാണ് പലർക്കും.

         മാമ്പഴാകാലമാണ് എന്നുകരുതി എന്നും കഴിക്കുന്നത് നല്ലതാണോ? 
ദിവസവും മാമ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും എന്ന് നോക്കിയാലോ?

മാമ്പഴത്തിലുള്ള പ്രകൃതിദത്ത പഞ്ചസാരയും, കാർബോഹൈഡ്രേറ്റുകളും ശരീരത്തിന് നല്ലതാണ്.  ഇവ ഊർജം നൽകാൻ സഹായിക്കുന്നതാണ്. 

കൂടാതെ മാമ്പഴത്തിൽ വൈറ്റമിൻ - സി, വൈറ്റമിൻ - എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.




മാമ്പഴത്തിൽ ഫൈബർ കൂടുതൽ ആടങ്ങിയതിനാൽതന്നെ ദഹന പ്രക്രിയ വളരെ മെച്ചപ്പെടും. 
ഇവയിലുള്ള ചില എൻസൈമുകൾ ഭക്ഷണം എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും.

'വൈറ്റമിൻ - എ' കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും, ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുനതാണ്. 

എന്നാൽ മാമ്പഴം അമിതമായി ശരീരത്തിലെത്തുന്നതും നല്ലതല്ല. പ്രമേഹരോഗികൾ ഇവ കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. 
അധികമായി കഴിക്കുന്നത് ശരീരതാപനിലയും വർധിപ്പിക്കും.




ഒരു ദിവസം ഒരു കപ്പ് മാമ്പഴം കഴിച്ചാൽ മതി എന്നാണ് വിദഗ്‌ധർ പറയുന്നത്.

ആരോഗ്യത്തിന് നല്ലതാണ് എന്നു കരുതി അളവിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!