കൂൺ വിഭവങ്ങൾ എല്ലാം അപകടകാരികൾ ആണോ?
നിരവധി ആരോഗ്യഗുണങ്ങളുള്ള അതീവ രുചികരമായ ഒരു ഭക്ഷണ പദാർത്ഥമാണ് കൂൺ വിഭവങ്ങൾ.
എന്നാൽ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല എന്ന് നമ്മൾ അറിഞ്ഞിരിക്കണം.
നമ്മൾ പാചകം ചെയ്യുന്നത് വിഷ കൂണുകളാണെങ്കിൽ അത് നമ്മുടെ ആരോഗ്യo അപകടത്തിലാക്കാൻ കാരണമാകും. ചിലപ്പോൾ മരണത്തിൽ വരെ എത്തിച്ചേക്കാം.
വിഷകൂണുകൾ തിരിച്ചറിയാൻ പല മാർഗങ്ങൾ ഉണ്ട്.
ഭക്ഷ്യയോഗ്യമല്ലാത്ത കൂണുകൾ തിരിച്ചറിയാറുള്ള കുറച്ച് ചില മാർഗങ്ങൾ ചുവടെ കൊടുക്കുന്നു.
നിറങ്ങൾ
ആകർഷമായ പല നിറങ്ങളിലും കൂണുകൾ കാണാം. എന്നാൽ അവയിൽ പലതും വിഷണുകൾ ആയിരിക്കാം.
മുറിക്കുമ്പോൾ ദ്രാവകം വന്നാൽ അത്തരം കൂണുകൾ ഉപയോഗിക്കരുത്.
കൂണിന്റെ തണ്ടിൽ മോതിരം പോലെ വളയം കാണുന്നുണ്ടെങ്കിൽ അത് അപകടകരമാകാം.
ഗന്ധം
അസ്വഭാവികമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത്തരം കൂണുകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്.
വിഷാംശമുള്ള കൂൺ ആവാനാണ് സാധ്യത.
നിറവ്യത്യാസം
കൂൺ മുറിക്കുമ്പോൾ നിറവ്യത്യാസം ഉണ്ടെങ്കിൽ അത് വിഷകൂണാകാം.
അതുപോലെ കൂണിൽ അമർത്തുമ്പോൾ നിറ വ്യത്യാസം സംഭവിക്കുന്നുവെങ്കിൽ ശ്രദ്ധിക്കണം
കൂണിനെ പറ്റി നല്ല ധാരണയുള്ളവരെ അറിയാമെങ്കിൽ അവരുടെ സഹായം തേടാം.
ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം പാകം ചെയ്യുക.


