ഗുണങ്ങളിൽ ബഹു കേമൻ തന്നെ 'കാന്താരി', പക്ഷേ... അറിയാം ഗുണവും ദോഷവും...
ഔഷധഗുണം ഏറെ ഉള്ള കാന്താരി തൊടിയിലും പറമ്പിലും സുലഭമായി ലഭിക്കുന്ന ഒന്നാണ്.
ഔഷധഗുണം ഏറെ ഉള്ളതു കൊണ്ട് തന്നെ വിപണിയിൽ പൊന്നുംവിലയാണ് കാന്താരിക്ക്.
കാന്താരി മുളകിന് തനതു ഗുണങ്ങൾ നൽകുന്നത് കാപ്സിസിനിൽ ആണ് . ഇതിൽ ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കുന്നു
ഇന്നത്തെ കാലത്തെ ജീവിതശൈലികള്‍ കൊണ്ട് ചെറുപ്പക്കാരെ പോലും അലട്ടുന്ന ഒന്നായി കൊളസ്‌ട്രോള്‍ മാറിയിരിയ്ക്കുന്നു.
കുട്ടികളില്‍ പോലും മോശമായ ഭക്ഷണ രീതികള്‍ കാരണം ഇന്നുണ്ടാകുന്ന ഒന്നാണ് കൊളസ്‌ട്രോള്‍.
ഹൃദയാരോഗ്യത്തിന് ദോഷം വരുത്തുന്ന വില്ലനാണ് കൊളസ്‌ട്രോള്‍ എന്ന് തന്നെ പറയാം.
കാരണം രക്തധമനികളില്‍ കൊഴുപ്പടിഞ്ഞ് കൂടി ഇത് ഹൃദയാഘാതം വരെയുള്ള പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നു.
ഇതിനാല്‍ തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യവുമാണ്. ഇതിന് ഭക്ഷണ നിയന്ത്രണവും വ്യായാമവും പ്രധാനമാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പണ്ടുമുതക്കെ പറഞ്ഞ് കേള്‍ക്കുന്ന നാടന്‍ പ്രയോഗമാണ് കാന്താരി മുളക്.
ബേര്‍ഡ് ഐ ചില്ലി എന്ന പേരില്‍ അറിയപ്പെടുന്ന ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നാടന്‍ പ്രയോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ഇത് ഗുണകരമാണോ എന്ന സംശയം പലര്‍ക്കമുണ്ടാകും. എന്നാല്‍ ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ബിപി നിയന്ത്രണത്തിനും നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കാന്താരി മുളകില്‍ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ എ, ബി, സി, ഇ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
കാന്താരി മുളകിന് തനതു ഗുണങ്ങൾ നൽകുന്നത് കാപ്സിസിനിൽ ആണ് . ഈ കാപ്സിസിനിൽ ഒരുപാട് ഔഷധ ഗുണങ്ങളുണ്ട്. കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലിൽ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു. പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് ഉപയോഗിക്കുന്നത് നല്ലതാണ്.
ഹൃദയാരോഗ്യത്തിന് കാന്താരി
കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും കാന്താരി നല്ലൊരു മരുന്നാണ്. ഇന്‍സുലിന്‍ ഉല്‍പാദനത്തിന് കാന്താരി സഹായിക്കുന്നു.
രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ കാന്താരിക്ക് സാധിക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്.
ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കാന്താരി.
അയണ്‍ സമ്പുഷ്ടമായ കാന്താരി ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
കാന്താരിയിലെ 'വൈറ്റമിൻ സി' ശ്വാസകോശരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. കാന്താരി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും.
ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ വേദനസംഹാരി കൂടിയാണ് കാന്താരി.
രക്തസമ്മർദം കുറയ്ക്കുന്നു
വൈറ്റമിനുകളായ എ, സി, ഇ എന്നിവയാൽ സംപുഷ്ടമായ കാന്താരി മുളകിൽ കാൽസ്യം, അയൺ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും നല്ലതോതിൽ അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും ഇൻസുലിൻ ഉൽപാദിപ്പിക്കാനും കാന്താരി മുളകിനു സാധിക്കും.
പല്ലുവേദനയ്ക്കും, രക്തസമ്മർദം കുറയ്ക്കാനും കാന്താരി സഹായിക്കും. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ കാന്താരിയ്ക്ക് കഴിയുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
സൂക്ഷിക്കേണ്ടത്
ഇത്രയൊക്കെ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കാന്താരി എങ്കിലും, കാന്താരിയുടെ അമിത ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു.
കുട്ടികൾക്ക് നല്ലതല്ല
ഗർഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരും സ്ഥിരമായി അമിതമായി കാന്താരി ഉപയോഗിക്കാൻ പാടില്ല. ഇത് കുട്ടികളിൽ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്നു. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ കാന്താരിമുളക് ഉപയോഗിക്കുന്നത് ദോഷം ചെയ്യും.
കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. കാന്താരിമുളക് തനിയെ കഴിക്കുന്നതിനെക്കാൾ മറ്റു ഭക്ഷണങ്ങളിൽ ചേർത്തു കഴിക്കുന്നതാണ് ഉത്തമം.
കാന്താരി മുളക് കൃഷി രീതി
കാന്താരി മുളകിന്റെ കൃഷി രീതിയെ പറ്റി അറിഞ്ഞാലോ ഇനി.
ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരുന്ന ഒന്നാണ് കാന്താരി. നല്ല വെയിലിലും തണലിലും ഉഷ്ണകാലത്തും കാന്താരിവളരും. പ്രത്യേകിച്ച് പരിചരണം ഒന്നും വേണ്ടാത്ത കാന്താരി ഒരു നല്ല കീടനാശിനി കൂടി ആണ്. കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും. മറ്റ് കൃഷികളെപ്പോലെ കൃത്യമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരിക്ക് വേണ്ട. വേനല്‍ കാലത്ത് നനച്ചു കൊടുക്കുന്നത് നല്ലതാണ്. ഒന്ന് പിടിച്ചു കിട്ടിയാല്‍ നാലഞ്ച് വര്‍ഷം വരെ ഒരു കാന്താരിചെടി നിലനില്‍ക്കും.
പരിചരണം
പണ്ട് പകൃതി തന്നെ അതിന്റെ വിതരണം നടത്തിയിരുന്നു. പക്ഷികള്‍ മുഖാന്തിരം കാന്താരി ചെടി മിക്ക പറമ്പുകളിലും തനിയെ വളരുമായിരുന്നു. കാന്താരി വിത്ത് മുളപ്പിക്കാനായി മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്ത് ഉണക്കിയെടുക്കുക. കാന്താരിയുടെ വിത്തും, തൈയ്യും നമുക്ക് വാങ്ങിക്കുവാൻ സാധിക്കും. അടുത്തുള്ള ഫാർമുകളിൽ ഇവ ലഭിക്കുന്നതാണ് . ഒരു തനിക്കു കേവലം 1 രൂപ , 2 രൂപ നിരക്കിൽ ആണ് വരുന്നത്.
വിത്തുകള്‍ പാകി തൈകള്‍ മുളപ്പിക്കണം. പാകുമ്പോള്‍ വിത്തുകള്‍ അധികം താഴെ പോകാതെ ശ്രദ്ധിക്കുക. നന്നായി വളര്‍ന്നു കഴിഞ്ഞാല്‍ മാറ്റി നടാം.
അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ നല്‍കാം.കാന്താരിയില്‍ കാര്യമായ കീടബാധ ഉണ്ടാകാറില്ല. മൂടുചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഉപയോഗിക്കാം.





