ചേപ്പോക്കിൽ സ്റ്റാറാവാൻ ചെന്നൈക്കൊപ്പം ഇക്കുറി 'ചേട്ടൻ' ഇറങ്ങും. രണ്ടും കൽപ്പിച്ചാണ് ചെന്നൈ ഇപ്രാവശ്യം. CSK , Sanju V Samson , MSD

nCv
0

 ധോണി IPL 2026 കളിക്കുമോ?

ഇന്ത്യൻ നീല കുപ്പായത്തിൽ ഒരൊറ്റ മെയ്യും മനസ്സുമായി കളം നിറഞ്ഞവർ, ഇനി മുതൽ വിവിധ ഫ്രാഞ്ചൈസി ജേഴ്സികളിൽ വാങ്കടെയിലും, ചെപ്പോക്കിലും, ചിന്നസ്വാമിയിലുമെല്ലാം പരസ്പരം പോരടിക്കും.

IPL 2026


T -ട്വന്റി ലോക കപ്പിലെ താരമായ സഞ്ജു വി സാംസൺ ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ ഇറങ്ങുംമ്പോൾ, ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ സൂര്യകുമാർ യാദവും, ഭുമ്രയും, തിലക് വർമയുമെല്ലാം മുംബൈക്കായി ആനി നിരക്കും. പോയ പതിപ്പിൽ തീർത്തും നിരാശയായിരുന്നു ചെന്നൈക്ക്. എന്നാൽ ഇത്തവണ ചെന്നൈ ആത്മവിശ്വാസത്തിന്റെ പരകോടിയിൽ നിൽക്കുകയാണ്.

IPL 2026


സഞ്ജുവിന്റെ തകർപ്പൻ ഫോമുകൾ ടീം ബാലൻസിങ് നിലനിർത്താനായത് വരെ മുൻ ചമ്പ്യാന്മാരുടെ ആത്മവിശ്വാസാം നിലനിർത്താൻ സഹായിക്കുന്നു.

ചെന്നൈ സൂപ്പർ കിങ്സിന്റെ സീസണിലെ സാധ്യതകൾ എന്തൊക്കെ എന്ന് നോക്കാം.

ipl 2026


5 ഇന്നിങ്‌സുകളിൽ നിന്നായി 46 റൺസ് , ലോകകപ്പിന് തൊട്ടുമുൻപ് നടന്ന മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോർ ഷീറ്റ് ഇങ്ങനെ ആയിരുന്നു. ഒരുപക്ഷെ മറ്റെല്ലാവരെയും പോലെ ചെന്നൈ ആരാധകരും താരത്തിന്റെ മോശം ഫോമിൽ നിരാശരായിരുന്നിരിക്കണം.

രവീന്ദ്ര ജഡേജയെ പോലൊരു മാച്ച് വിന്നറെ വിട്ടുനൽകി സഞ്ജുവിനെ ടീമിലെടുത്തതുപോലും ആരാധകർ സംശയത്തോടെ പറഞ്ഞുതുടങ്ങിയിട്ടുണ്ടാവും.

എന്നാൽ ആശങ്കയും ആസ്ഥാനത്താക്കി ബെഞ്ചിൽനിന്നു ആരാധക നെഞ്ചിലേക്ക് പടർന്നു കയറി ഒരു 31 കാരനെയാണ് T-ട്വന്റി ലോകകപ്പിന്റെ അവസാന ലാപ്പിൽ ആരാധകർ കണ്ടത്.

Ipl 2026


5 മത്സരങ്ങളിൽ നിന്നായി 3 അർത്ഥ സ്വെഞ്ചറി അടക്കം 321 റൺസ് ആണ് ട്യുര്ണമെന്റിലെ താരമായ സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഒരു പക്ഷെ സഞ്ജുവിന്റെ കരുത്തിൽ ചെന്നൈ മാനേജ്മെന്റിനും എം.സ് ധോണിക്കുമുള്ള ദീർഘവീക്ഷണം കൂടിയാണ് ഇവിടെ തെളിവായിരിക്കുന്നത്.

സഞ്ജു സാംസൺ , ആയുഷ് മത്രി ഓപെനിംഗ് ആണ് ഇത്തവണ ചെന്നൈ ആരാധകർ പ്രേതിക്ഷിക്കുന്നത്.

പോയ സീസണിൽ മുൻ ചമ്പ്യാന്മാർ ഏറ്റവും കൂടുതൽ പഴികേട്ടത് ഓപെനിംഗിൽ ആയിരുന്നു.

പവർ പ്ലേയ്‌യിലടക്കമുള്ള മെല്ലെ പോക്ക് എല്ലാ കളിയിലും ടീമിന്റെ തോൽവിക്കുപോലും കാരണമായി.

വലിയ ഹൈപ്പിൽ എത്തിയ രജിൻ രവീന്ദ്ര നിറം മങ്ങിയതോടെ IPL ട്രോളുകളിലെ പ്രേധാന ചർച്ച വിഷയമായി CSK മാറുന്നതാണ് പിന്നീട് കണ്ടത്.

മറ്റൊരു ടോപ് ഓർഡർ ബാറ്റർ ഋതുരാജ് പരിക്കേറ്റ് സീസൺ പാതിയിൽ ടീം വിട്ടത് ചെന്നൈ തോൽവിയുടെ ആക്കം കൂട്ടി.

എന്നാൽ അവസാന മത്സരങ്ങളിൽ ടീമിന് ലഭിച്ച വെള്ളിവെളിച്ചമായിരുന്നു ആയുഷ്മാത്രയെന്ന മുംബൈക്കാരൻ.

ipl 2026


7 മത്സരങ്ങളിൽ ചെന്നൈ ജേഴ്സിയണിഞ്ഞ താരം ഒരു അർദ്ധ സ്വെഞ്ചറി അടക്കം 240 റൺസ് ആണ് അടിച്ചകൂട്ടിയത്.

ഓപ്പണിങ്ങിൽ കൗമാരക്കാരൻ പുറത്തെടുത്ത ഫിയർലെസ്സ് ബാറ്റിംഗ് ആണ് അവസാന മത്സരങ്ങളിൽ ധോണിക്കും സംഘത്തിനും ജീവൻ നൽകിയത്.

സഞ്ജുവിന്റെ വരവോടെ ഓപ്പണിങ്ങിൽ പ്രേശ്നങ്ങൾ പരിഹരിച്ചതായാണ് ചെന്നൈ മാനേജ്മെന്റും ആര്ത്തകരും പ്രേതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണിൽ പരിക്കലട്ടിയ മലയാളി താരം രാസ്ഥാനൊപ്പം 9 മത്സരങ്ങൾ ആണ് കളിച്ചത്. നേടിയതാകട്ടെ ഒരു 50 അടക്കം 285 റൺസ് .

ഫ്രാഞ്ചൈസി മാറിയെത്തുന്ന സഞ്ജു T-ട്വന്റി ലോക കപ്പിന്റെ തുടർച്ചയാണ് IPL ലും ലക്ഷ്യമിടുന്നത്.

ഓപ്പണിങ്ങിലെ മറ്റൊരു ഓപ്ഷൻ ഋതുരാജ് ഗെയ്ക്വാദ് ആണ് .

IPL 2026


മുൻ സീസണുകളിൽ ചെന്നൈക്കായി ഇന്നിംഗ്സ് ആരംഭിച്ച ഋതുരാജ് കഴിഞ്ഞ സീസണിൽ 5 മത്സരങ്ങളിൽ മാത്രമാണ് കളത്തിലിറങ്ങിയത്.

സഞ്ജുവിനൊപ്പം ആയുഷ് ഓപ്പണിങ് ഇറങ്ങിയാൽ വൺ ഡൌൺയാവും ഋതുരാജ് കളത്തിലിറങ്ങുക.

മധ്യനിരയിൽ ചെന്നൈയുടെ സുപ്രധാന താരം ദക്ഷിണാഫ്രിക്കയുടെ Dewald Brevis ആണ്. സമീപ കാലത്തു മികച്ച ഫോമിലാണ് 22 കാരൻ.

IPL 2026


പോയ T-ട്വന്റി ലോകകപ്പിൽ 8 ഇന്നിങ്‌സുകളിൽ നിന്ന് തരാം നേടിയത് 807 റൺസ്. കഴിഞ്ഞ സീസണിൽ നടത്തിയ ഇമ്പാക്ട് പ്രേകടനം ഇത്തവണയും കാഴ്ചവെച്ചാൽ ചെന്നൈ സ്കോർ ബോർഡ് കുതിച്ചുയരുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട.

ചെന്നൈയുടെ മറ്റൊരു തുറുപ്പ് ചീട് അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്താൻ കെൽപ്പുള്ള ശിവം ദുബെ ആണ്. നിലവിലെ താരത്തിന്റെ ഫോം വെച്ച് എതിരാളികൾ പേടിയോടെ നോക്കിക്കാണുന്ന ആൾറൗണ്ടർ.

ipl 2026


8 ഇന്നിങ്‌സുകളിൽ നിന്നായി 8.17 ബാറ്റിംഗ് ശരാശരിയിൽ അടിച്ചെടുത്തത് 235 റൺസ്.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവുമായെത്തുന്ന Urvil patel , Sarfaraz Khan എന്നിവർക്കും ചെന്നൈക്ക് ഏത് റോളിലും പരീക്ഷിക്കാവുന്നവരാണ്.

14.20 കോടി നൽകി മിനി ലേലം വഴി ടീമിൽ എടുത്ത Kaethik Sharma, Prashant Veer എന്നിവരും മികച്ചൊരു ഇന്നിങ്സിനുള്ള തയ്യാറെടുപ്പിലാണ്.

എല്ലാത്തിനും ഒടുവിൽ ഫിനിഷർ റോളിൽ സാക്ഷാൽ MS ധോണിയും ഉണ്ടാകും.

msd


പുതിയ സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എം എസ് ധോണി എല്ലാ മത്സരങ്ങളിലും കളിക്കുമെന്നാണ് ചെന്നെെ സി ഇ ഒ കാശി വിശ്വനാഥന്‍ അറിയിക്കുന്നത്. എന്നാല്‍ ധോണിയാണോ സഞ്ജുവാണോ വിക്കറ്റ് കീപ്പറായി കളിക്കുക എന്ന ചോദ്യമാണ് ആരാധകരുടെ മനസ്സിലുള്ളത്. ധോണി കളിക്കുമെങ്കിലും റോള്‍ എന്തായിരിക്കുമെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നാണ് ചെന്നെെ ടീം സി ഇ ഒ അറിയിക്കുന്നത്.

ipl 2026


മാര്‍ച്ച് 28-ന് നടക്കുന്ന ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നെെ ആര്‍സിബിയെ നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഈ മത്സരത്തിന് മുമ്പ് ഇക്കാര്യത്തില്‍ ചെന്നെെ തീരുമാനമെടുത്തേക്കാം. പ്രായം പരിഗണിക്കുമ്പോള്‍ ചെന്നെെ ധോണിയെ ഇംപാക്ട് പ്ലെയറായി കളിപ്പിക്കാനാണ് സാധ്യത.

Khaleel Ahmed നേതൃത്വം നൽകുന്ന പേസ് ബൗളിംബിഗ് നിരയും മികച്ചതാണ്.

ipl 2026


ഓസീസിന്റെ Nathan Ellis , ന്യൂസിലാൻഡ് ന്റെ Matt Henry യും ന്യൂ ബൗളിംഗ് വിക്കറ്റ് എടുക്കാൻ കെൽപ്പുള്ളവരാണ്.

ചെപ്പോക്കിലെ സ്പിൻ പിച്ചിൽ എതിരാളികളെ കറക്കി വീഴ്ത്താൻ അഫ്‌ഘാൻ തരാം Noor Ahamad ന്റെ സാനിധ്യവും CSK ക്ക് കരുത്തു പകരും.

സെക്കന്റ് ഓപ്ഷൻ ആയി വിന്റീസ് താരം Akeal Hosein ഉണ്ട്. ഇനി ഇന്ത്യൻ സ്പിന്നർമാരെ മാറ്റിപരീക്ഷിക്കാനാണെങ്കിൽ Rahul Chahar , Shreyas Gopal തുടങ്ങി നിരവധി താരങ്ങൾ ടീമിലുണ്ട്.

T-ട്വൻറിയിലെ മിന്നും പ്രേകടനത്തിനു പിന്നാലെ സഞ്ജുവിന് മുന്നിൽ പ്രേതിക്ഷകളുടെ ജാലകം ഓരോന്നായി തുറന്നിടുകയാണ്.

Sanju V sanson


IPL നു പിന്നാലെ 2027 - വരുത്താനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള രൂപരേഖ തയ്യാറാകുമെന്ന ഇന്ത്യൻ പരിശീലകന്റെ വാക്കുകൾ സഞ്ജുവിനും ആരാധകർക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

ദക്ഷിണാഫ്രിക്ക , സിംബാവെ , നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ലോക കപ്പിന് മുന്നോടിയായി 25 മുതൽ 30 വരെ ഏകദിന മത്സരങ്ങൾ കളിക്കാനാണു ഇന്ത്യ തയ്യാറെടുക്കുന്നത് . 2023 ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ഏകദിനത്തിൽ സഞ്ജു സ്വെഞ്ചറി നേടിയിരുന്നു. ഇതേ മണ്ണിലേക്ക് കാലിയാരവം എത്തുമ്പോൾ അയാൾക്ക് മുന്നിൽ ഒന്നും അസാധ്യമല്ല.

ipl 2026


ഏകദിന ലോകകപ്പ് എന്ന വലിയ സ്വപ്നത്തിലേക്കുള്ള നിലമൊരുക്കലായിരിക്കും IPL .

കാത്തിരിക്കാം സഞ്ജു വി സാംസൺ ന്റെ മാസ്മരിക പ്രേകടനങ്ങൾക്കായി.



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!