നമ്മുടെ Email ഐഡികൾ സുരക്ഷിതമാണോ???

Easy PSC
0
നമ്മുടെ Email ഐഡികൾ സുരക്ഷിതമാണോ???


ഇന്ന് നമ്മൾ സ്ഥിരമായി കേൾക്കുന്ന ഒരു കാര്യമാണ് പല യൂട്യൂബ് ചാനലുകളും ഹാക്ക് ചെയ്തു എന്ന്. 

എങ്ങനെയാണ് അവർക്ക് നമ്മുടെ മെയിൽ ഐഡികൾ കിട്ടുന്നത്?
 • പലപ്പോഴായി നമ്മൾ പല അപ്പ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റുകളിൽ നമ്മുടെ മെയിൽ ഐഡി കൊടുക്കാറുണ്ട്. ചില സൈറ്റുകൾ മറ്റുള്ളവർക്കും ഇമെയിൽ മാർക്കറ്റിംഗ് എന്നു പറഞ്ഞു നമ്മൾ നൽകുന്ന മെയിൽ ഐഡികൾ വിൽക്കുകയും ചെയ്യും.
 • ഒരു യൂട്യൂബർ ആണെങ്കിൽ അയാളുടെ About എന്ന ഭാഗത്ത്‌ അവരുടെ ഇമെയിൽ ഐഡി കാണാൻ കഴിയും. നിങ്ങൾ ഒരിക്കലും നിങ്ങളുടെ പ്രൈമറി മെയിൽ ഐഡി അവിടെ കൊടുക്കാതിരിക്കുക.

എങ്ങനെയാണ് നമ്മുടെ യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത്
 • പലപ്പോഴായി ഹാക്ക് ചെയ്യപ്പെട്ടവരുടെ അനുഭവത്തിൽ അവർ പറഞ്ഞത് അവർക്ക് പ്രൊമോഷൻ എന്ന രീതിയിൽ മെയിൽ വന്നു.അതിൽ അവർ ഇൻസ്റ്റാൾ ചെയ്യാൻ പറയുന്ന സോഫ്റ്റ് വെയർ മുഖേനെയാണ് 60% ആളുകൾക്കും അവരുടെ ചാനൽ ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ്.
 • ചില ഹാക്കർമാർ യൂട്യൂബിന്റെ ഓഫീഷ്യൽസ് ആണെന്ന് പറഞ്ഞാണ് മെയിൽ അയക്കുക, നിങ്ങൾക്ക് വരുന്ന മെയിൽ അഡ്രസ്സ് നിങ്ങൾ എപ്പോഴും നോക്കി വെക്കുക..

എങ്ങനെ നമ്മുടെ അക്കൗണ്ട് സുരക്ഷിതമാക്കാം
 • നമ്മുടെ ഗൂഗിൾ അക്കൗണ്ട് 2 Step വെരിഫിക്കേഷൻ എനേബിൾ ആക്കുക
 • സ്‌ട്രോങ് ആയിട്ടുള്ള പാസ്സ്‌വേർഡ്‌ ഉപയോഗിക്കുക
 • അനാവശ്യ അപ്പുകളിൽ, വെബ്സൈറ്റുകളിൽ മെയിൽ ഐഡി കൊടുക്കാതിരിക്കുക
 • സെക്യൂരിറ്റി വാണിംഗ് വരുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക

ഇപ്പോൾ എന്റെ മെയിൽ ഐഡി സുരക്ഷിതമാണോ എന്നറിയാൻ കഴിയുമോ?
 • നിങ്ങൾക്ക് നിങ്ങളുടെ മെയിൽ ഐഡി ഏതെല്ലാം സെക്യൂരിറ്റിയില്ലാത്ത വെബ്സൈറ്റുകളിൽ ഉപയോഗിക്കുന്നുണ്ട് എന്നറിയാൻ ഈ വെബ്സൈറ്റിൽ നിങ്ങളുടെ മെയിൽ ഐഡി കൊടുക്കുക https://haveibeenpwned.com
 • ഇതിൽ നിങ്ങളുടെ മെയിൽ ഐഡി കൊടുക്കുമ്പോൾ റെഡ് ആണ് കാണിക്കുന്നതെങ്കിൽ നിങ്ങളുടെ മെയിൽ ഐഡികൾ പല വെബ്സൈറ്റുകളും ഉപയോഗിക്കുന്നുണ്ട്.. ഏതെല്ലാം സൈറ്റുകൾ ആണെന്ന് നിങ്ങൾക്ക് കാണാം
 • Green ആണ് കാണുന്നത് എങ്കിൽ നിങ്ങളുടെ മെയിൽ ഐഡി സുരക്ഷിതമാണ്...
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !