പുളിയിഞ്ചി
ആവശ്യമായ സാധനങ്ങൾ
- വാളൻ പുളി - അരക്കിലോ
- മഞ്ഞൾപൊടി - ഒരു ചെറിയ സ്പൂൺ
- മുളക് പൊടി - രണ്ടു ചെറിയ സ്പൂൺ
- കായം - 10 ഗ്രാം
- വെളിച്ചെണ്ണ - അരക്കപ്പ്
- ശർക്കര - അരകിലോ, ചുരണ്ടിയത്
- ഇഞ്ചി - അരക്കിലോ, പൊടിയായി അരിഞ്ഞത്
- പച്ചമുളക് - 150 ഗ്രാം, നീളത്തിൽ പിളർന്നത്
- വെളിച്ചെണ്ണ - അരക്കപ്പ്
- കടുക് - 50 ഗ്രാം
- വറ്റൽ മുളക് - 15 ഗ്രാം
ഇനി നാടൻ പുളിയിഞ്ചി എങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം
- വാളൻ പുളി വെള്ളത്തിൽ പിഴിഞ്ഞെടുത്തതിൽ മഞ്ഞൾപൊടി, മുളക് പൊടി, കായം വെളിച്ചെണ്ണ (അരക്കപ്പ്), ശർക്കര എന്നിവ ചേർത്ത് വേവിക്കുക
- പുളി വറ്റിക്കുറുകുമ്പോൾ ഇഞ്ചിയും പച്ചമുളകും അരിഞ്ഞതു ചേർത്തിളക്കി വേവിക്കണം
- വെന്ത ശേഷം വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും വറുത്തതും ചേർത്തിളക്കി വാങ്ങുക