അൽപം മധുരം ആകാം അല്ലെ. കലക്കൻ പാലട പ്രഥമൻ ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങൾ
- ഉണക്കലരി - മുക്കാൽ കിലോ
- വെളിച്ചെണ്ണ - കാൽ കിലോ
- പഞ്ചസാര - കാൽ കിലോ
- പാൽ - നാലു ലിറ്റർ
- പഞ്ചസാര - ഒരു കിലോ
ഇനി പാലടപ്രഥമൻ ഉണ്ടാക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം
- അരി പൊടിച്ച്, വെളിച്ചെണ്ണയും പഞ്ചാസാരയും (2 ഉം 3 ഉം ചേരുവകൾ) പാകത്തിന് വെള്ളവും ചേർത്തു കലക്കി വാഴയിലക്കീറുകളിൽ തൂവി ചുരുട്ടിക്കെട്ടി തിളയ്ക്കുന്ന വെള്ളത്തിലിട്ടു വേവിക്കണം
- പിന്നീട് അട നന്നായി ചൂടാറിയ ശേഷം ഇലയിൽ നിന്ന് അടർത്തി അടപ്പലകയിൽ വെച്ച് അമർത്തി ചെറിയ കഷണങ്ങളാക്കിയെടുക്കണം. ഇതു നന്നായി കഴുകിയെടുക്കണം
- പാലിൽ ഒരു ലിറ്റർ വെള്ളം ചേർത്തിളക്കി തിളപ്പിക്കുക. തിളച്ച ശേഷം പഞ്ചസാര ചേർത്തു തുടരെയിളക്കി കൊണ്ടു തിളപ്പിച്ചു വറ്റിക്കണം
- ഇളം ചുവപ്പ് നിറമാകുമ്പോൾ അടയും ചേർത്തിളക്കി യോജിപ്പിച്ചു വാങ്ങുക
പലടയ്ക്കുള്ള അട തിളയ്ക്കാൻ വയ്ക്കുമ്പോൾ വാഴയിലയുടെ നിറം മാറി, വെള്ളത്തിൽ താഴ്ന്ന് പോകുന്നതാണു പാകം.