പൈനാപ്പിൾ പച്ചടി
ആവശ്യമായ സാധനങ്ങൾ
- പഴുത്ത മത്തങ്ങ - അരക്കിലോ
- പൈനാപ്പിൾ - അരക്കിലോ
- നേന്ത്രപ്പഴം - അരക്കിലോ
- പച്ചമുളക് - 100 ഗ്രാം
- മഞ്ഞൾപ്പൊടി - ഒരു ചെറിയ സ്പൂൺ
- മുളക് പൊടി - ഒരു ചെറിയ സ്പൂൺ
- ഉപ്പ് - പാകത്തിന്
- ശർക്കര - 100 ഗ്രാം, ചുരണ്ടിയത്
- വെളിച്ചെണ്ണ - അരക്കപ്പ്
- തേങ്ങ - ഒന്ന്, ചുരണ്ടിയത്
- കടുക് - ഒരു ചെറിയ സ്പൂൺ
- തൈര് - അരക്കപ്പ്
- വെളിച്ചെണ്ണ - കാൽ കപ്പ്
- കടുക് - 150 ഗ്രാം
- വറ്റൽ മുളക് - 15 ഗ്രാം
- മുന്തിരി - കാൽ കിലോ
ഇനി എങ്ങിനെയാണ് പൈനാപ്പിൾ പച്ചടി ഉണ്ടാക്കുക എന്ന് നോക്കാം
- മത്തങ്ങയും പൈനാപ്പിളും നേന്ത്ര പഴവും പച്ചമുളകും അരിഞ്ഞതും കൂടെ മഞ്ഞൾ പൊടി, മുളക് പൊടി, ശർക്കര, വെളിച്ചെണ്ണ പിന്നെ പാകത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക
- തേങ്ങയും കടുകും ചേർത്തു മയത്തിൽ അരച്ചതും തൈരും ചേർത്തിളക്കി പച്ചടി വാങ്ങുക.
- വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും വറുത്തു കറിയിൽ ചേർക്കണം
- ഇതിലേക്കു മുന്തിരിയും കഴുകി ചേർക്കണം
മധുരപ്പച്ചടി തയ്യാറാക്കുമ്പോൾ, പച്ചടി അടുപ്പിൽ നിന്നു വാങ്ങിയ ശേഷം മാത്രമേ മുന്തിരി ചേർക്കാവൂ. ഇല്ലെങ്കിൽ മുന്തിരി വെന്തുടഞ്ഞു പോകും