കൂട്ടുകറി
ആവശ്യമായ സാധനങ്ങൾ
- ചേന - 300 ഗ്രാം
- നേന്ത്രക്കായ - മൂന്ന്
- കടല - 150 ഗ്രാം, വേവിച്ചത്
- മഞ്ഞൾപൊടി - ഒരു ചെറിയ സ്പൂൺ
- മുളക്പൊടി - രണ്ടു ചെറിയ സ്പൂൺ
- കുരുമുളക് പൊടി - ഒരു ചെറിയ സ്പൂൺ
- കറിവേപ്പില - 5 തണ്ട്.
- ശർക്കര - 50 ഗ്രാം
- വെളിച്ചെണ്ണ - 150 ഗ്രാം
- തേങ്ങ - മൂന്ന്, ചുരണ്ടിയത്
- ജീരകം - ഒരു ചെറിയ സ്പൂൺ
- നെയ്യ് - 100 ഗ്രാം
- ഉഴുന്ന് പരിപ്പ് - അഞ്ചു ചെറിയ സ്പൂൺ
- ജീരകം - ഒരു ചെറിയ സ്പൂൺ
- കുരുമുളക് പൊടി - ഒരു ചെറിയ സ്പൂൺ
എങ്ങിനെയാണ് കൂട്ടുകറി ഉണ്ടാക്കുക എന്ന് പഠിച്ചാലോ?
- ചേനയും കായയും കടലയുടെ വലുപ്പത്തിൽ ചെറിയ കഷണങ്ങളാക്കി അതിന്റെ കൂടെ കടല, മഞ്ഞൾപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി, കറിവേപ്പില, ശർക്കര, വെളിച്ചെണ്ണ, എന്നിവ ചേർത്ത് വേവിക്കുക
- ഒരു തേങ്ങയുടെ പകുതി ചുരണ്ടിയതിൽ ജീരകം ചേർത്തരച്ചു വേവിച്ച കൂട്ടിൽ ചേർത്തിളക്കണം
- നെയ്യ് ചൂടാക്കി ബാക്കി തേങ്ങ ചുരണ്ടിയതും ഉഴുന്ന് പരിപ്പും ജീരകവും കുരുമുളക് പൊടിയും ചേർത്ത് ചുവക്കെ വറുത്തു കറിയിൽ ചേർത്തിളക്കുക