കോഴി വറുത്തത് ഉണ്ടാക്കിയാലോ? | How to make Chicken Fry in Malayalam

കോഴി  വറുത്തത്


ചിക്കൻ ഉപയോഗിച്ചുള്ള ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രിയ്യപ്പെട്ടതുമായ ഒരു വിഭവമാണ് ചിക്കൻ വറുത്തത്. ഇന്ന് നമുക്ക് ചിക്കൻ വറുക്കാൻ പഠിക്കാം.

ആവശ്യമായ സാധനങ്ങൾ:

  1. കഷണങ്ങളാക്കിയ കോഴി - 1 കിലോ ഗ്രാം
  2. മുളക്പൊടി - 1/2 ടീസ്പൂൺ
  3. കുരുമുളക് പൊടി - 1 ടീസ്പൂൺ
  4. ചെറുനാരങ്ങാ നീര് - 1 ടീസ്പൂൺ
  5. മല്ലിയില പെടിയായി അരിഞ്ഞത് - 1 ടീസ്പൂൺ
  6. റൊട്ടിപ്പൊടി - 4 ടീസ്പൂൺ
  7. വെളുത്തുള്ളി - 4 അല്ലി
  8. ഇഞ്ചി - 1 കഷണം
  9. മുട്ടയുടെ വെള്ളക്കരു - 2 എണ്ണം
  10. വെളിച്ചെണ്ണ - 2 കപ്പ്
  11. ഉപ്പ് - ആവശ്യത്തിന്


ഇനി ചിക്കൻ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം:


വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാനീര് ഇവ ആവശ്യത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കുക. മുളക് പൊടി, കുരുമുളക് പൊടി, മല്ലിയില എന്നിവ കൂട്ടിക്കലർത്തി വെള്ളം വാർത്തിരിക്കുന്ന ഇറച്ചിയിൽ പുരട്ടി വെക്കണം. അര മണിക്കൂറിനു ശേഷം ഇറച്ചി, മുട്ടയുടെ വെള്ളക്കരുവിൽ മുക്കി റൊട്ടിപ്പൊടി പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍