ഉബുണ്ടുവിൽ സ്‌ക്രീൻഷോട്ടും സ്‌ക്രീൻ റെക്കോർഡും എങ്ങനെ എളുപ്പത്തിൽ ചെയ്യാം

Easy PSC
0

ഉബുണ്ടുവിൽ സ്ക്രീൻഷോട്ടുകൾ എങ്ങനെ എടുക്കാം? ഉബുണ്ടു ഒരു സ്വതന്ത്ര ഓപ്പൺ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഇപ്പോൾ കൂടുതൽ ഉപയോക്താക്കൾ ഉബുണ്ടു സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. ഉബുണ്ടുവിൽ ഒരു ഡെസ്ക്ടോപ്പിന്റെ സ്ക്രീൻഷോട്ട് എങ്ങനെ വേഗത്തിൽ എടുക്കാം എന്ന് നമ്മൾക്ക് ഇന്ന് ചർച്ച ചെയ്യാം. ചിലപ്പോൾ നമുക്ക് ഉബുണ്ടു സ്ക്രീനിൽ നിന്ന് ഒരു സ്ക്രീൻഷോട്ട് എടുക്കേണ്ടി വരും. നമുക്ക് നമ്മുടെ സ്‌ക്രീനിന്റെ (സ്‌ക്രീൻഷോട്ട്) ചിത്രമെടുക്കാം അല്ലെങ്കിൽ നിലവിലെ സ്‌ക്രീനിന്റെ (സ്‌ക്രീൻകാസ്റ്റ്) വീഡിയോ റെക്കോർഡ് ചെയ്യാം. കമ്പ്യൂട്ടർ സ്ക്രീനിൽ എന്ത് നടക്കുന്നുവെന്ന് ആരെയെങ്കിലും കാണിക്കണമെങ്കിൽ അത് സഹായകരമാണ്. സ്‌ക്രീൻഷോട്ടുകൾ സാധാരണ ചിത്ര ഫോർമാറ്റും സ്‌ക്രീൻകാസ്റ്റ് സാധാരണ വീഡിയോ ഫോർമാറ്റുമാണ്.

ഈ ലേഖനത്തിൽ, ഉബുണ്ടുവിൽ സ്ക്രീൻഷോട്ടുകളും സ്ക്രീൻകാസ്റ്റുകളും എടുക്കുന്നതിനുള്ള കുറുക്കുവഴിയെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.

ഉബുണ്ടു 22.04-ലും അതിനുമുകളിലുള്ള പതിപ്പുകളിലും സ്ക്രീൻഷോട്ടുകൾ എടുക്കുന്നതിനുള്ള കീബോർഡ് കുറുക്കുവഴി:

ഉബുണ്ടു 22.04 വേർഷനിലും അതിന് മുകളിൽ വരുന്ന വേർഷനുകളിലും എങ്ങിനെയാണ് സ്ക്രീൻ ഷോട്ട് എടുക്കുന്നെ എന്ന് നോക്കാം.

How To Take Screenshot and Screen Record in Ubuntu

 • അതിനായി നിങ്ങളുടെ കീ ബോർഡിലെ Print Screen (PS) എന്ന കീ അമർത്തുക.
 • തുടർന്ന് വരുന്ന മെനുവിൽ താഴെ രണ്ട് ഓപ്ഷൻ കാണാം. ഒന്ന് സ്ക്രീൻ ഷോട്ട് എടുക്കാനും ഒന്ന് സ്ക്രീൻ റെക്കോർഡ് ചെയ്യാനും.
 • അതിൽ സ്ക്രീൻ ഷോട്ട് എടുക്കാനായി ആദ്യത്തെ ഓപ്ഷൻ ആയ ക്യാമറയുടെ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
 • മുകളിലെ 3 ഓപ്ഷനുകൾ സ്ക്രീൻ ഷോട്ട് എടുക്കേണ്ട ഏരിയ സെലക്ട് ചെയ്യാൻ ഉള്ളതാണ്.
 • ആദ്യത്തെ സെലക്ഷൻ എന്ന ഓപ്ഷൻ നമുക്ക് കസ്റ്റമായി സ്ക്രീൻ ഷോട്ട് എടുക്കേണ്ട ഭാഗം സെലക്ട് ചെയ്യാൻ ഉള്ളതാണ്. രണ്ടാമത്തെ സ്ക്രീൻ എന്നത് നമ്മുടെ സ്ക്രീനിൽ കാണുന്ന മുഴുവനും സ്ക്രീൻ ഷോട്ട് എടുക്കാൻ ഉള്ളതാണ്. മൂന്നാമത്തെ വിൻഡോ എന്നത് നമ്മൾ തുറന്ന് വച്ചിരിക്കുന്ന വിവിധ വിൻഡോകളിൽ ആവശ്യമായത് സെലക്ട് ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് എടുക്കാൻ ഉള്ളതാണ്.
 • ആവശ്യമായത് സെലക്ട് ചെയ്ത് നടുക്ക് കാണുന്ന വലിയ വട്ടത്തിൽ ക്ലിക്ക് ചെയ്യുക.
 • സ്ക്രീൻ ഷോട്ട് റെഡി
 • സ്ക്രീൻ ഷോട്ട് കാണാനായി ഫോൾഡറിലെ പിക്ച്ചേഴ്സ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അതിൽ Screenshots എന്ന ഫോൾഡർ എടുക്കുക. അതിൽ സ്ക്രീൻ ഷോട്ട് ഉണ്ടാകും.

ഉബുണ്ടു 22.04-ലും അതിനുമുകളിലുള്ള പതിപ്പുകളിലും സ്‌ക്രീൻ റെക്കോർഡുകൾ എടുക്കുന്നതിനുള്ള കീബോർഡ് കുറുക്കുവഴി:

ഉബുണ്ടു 22.04 വേർഷനിലും അതിന് മുകളിൽ വരുന്ന വേർഷനുകളിലും എങ്ങിനെയാണ് സ്ക്രീൻ റെക്കോർഡ് ചെയ്യുന്നെ എന്ന് നോക്കാം.

how to take screen shot in ubuntu

 • അതിനായി നിങ്ങളുടെ കീ ബോർഡിലെ Print Screen (PS) എന്ന കീ അമർത്തുക.
 • തുടർന്ന് വരുന്ന മെനുവിൽ താഴെ രണ്ട് ഓപ്ഷൻ കാണാം. ഒന്ന് സ്ക്രീൻ ഷോട്ട് എടുക്കാനും ഒന്ന് സ്ക്രീൻ റെക്കോർഡ് ചെയ്യാനും.
 • അതിൽ സ്ക്രീൻ റെക്കോർഡ് ചെയ്യാനായി രണ്ടാമത്തെ ഓപ്ഷൻ ആയ വിഡിയോ ക്യാമറയുടെ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക.
 • മുകളിലെ 3 ഓപ്ഷനുകൾ സ്ക്രീൻ റെക്കോർഡ് ചെയ്യേണ്ട ഏരിയ സെലക്ട് ചെയ്യാൻ ഉള്ളതാണ്.
 • ആദ്യത്തെ സെലക്ഷൻ എന്ന ഓപ്ഷൻ നമുക്ക് കസ്റ്റമായി സ്ക്രീൻ റെക്കോർഡ് ചെയ്യേണ്ട ഭാഗം സെലക്ട് ചെയ്യാൻ ഉള്ളതാണ്. രണ്ടാമത്തെ സ്ക്രീൻ എന്നത് നമ്മുടെ സ്ക്രീനിൽ കാണുന്ന മുഴുവനും സ്ക്രീൻ റെക്കോർഡ് ചെയ്യാൻ ഉള്ളതാണ്. മൂന്നാമത്തെ വിൻഡോ എന്നത് നമ്മൾ തുറന്ന് വച്ചിരിക്കുന്ന വിവിധ വിൻഡോകളിൽ ആവശ്യമായത് സെലക്ട് ചെയ്ത് അതിന്റെ സ്ക്രീൻ റെക്കോർഡ് എടുക്കാൻ ഉള്ളതാണ്.
 • ആവശ്യമായത് സെലക്ട് ചെയ്ത് നടുക്ക് കാണുന്ന വലിയ ചുവന്ന വട്ടത്തിൽ ക്ലിക്ക് ചെയ്യുക.
 • സ്ക്രീൻ റെക്കോർഡ് സ്റ്റാർട്ടായി കഴിഞ്ഞു.
 • ആവശ്യമായത് റെക്കോർഡ് ആക്കുക.
 • അവസാനിപ്പിക്കാനായി സ്ക്രീനിന്റെ മുകളിൽ കാണുന്ന റെക്കോഡ് ഇൻഡിക്കേറ്ററിൽ ക്ലിക്ക് ചെയ്യുക.
 • സ്ക്രീൻ റെക്കോർഡ് വീഡിയോ റെഡി.
 • റെക്കോർഡ് ചെയ്ത വിഡിയോ കാണാനായി ഫോൾഡറിലെ വിഡിയോ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അതിൽ Screencasts എന്ന ഫോൾഡർ എടുക്കുക. അതിൽ വിഡിയോ ഉണ്ടാകും.

ഉബുണ്ടു 18.04-ലും താഴെയുള്ള പതിപ്പുകളിലും സ്ക്രീൻഷോട്ടുകൾ എടുക്കുന്നതിനുള്ള കീബോർഡ് കുറുക്കുവഴി:

കീബോർഡ് കുറുക്കുവഴികൾ ഉപയോഗിച്ച് ഏത് സമയത്തും ഡെസ്‌ക്‌ടോപ്പിന്റെയോ വിൻഡോയുടെയോ ഏരിയയുടെയോ സ്‌ക്രീൻഷോട്ട് വേഗത്തിൽ എടുക്കാൻ നമുക്ക് കഴിയും.

 • നിങ്ങളുടെ കമ്പ്യൂട്ടറിന്റെ മുഴുവൻ സ്ക്രീനിൽ നിന്നും ഒരു സ്ക്രീൻഷോട്ട് എടുക്കാൻ: നിങ്ങളുടെ കീബോർഡിലെ പ്രിന്റ് സ്ക്രീൻ കീ അമർത്തുക.
 • ഒരു വിൻഡോയുടെ സ്‌ക്രീൻഷോട്ട് എടുക്കാൻ: നിങ്ങളുടെ കീബോർഡിലെ Alt + പ്രിന്റ് സ്‌ക്രീൻ കീകൾ രണ്ടും ഒരുമിച്ച് അമർത്തുക.
 • ഞങ്ങൾ തിരഞ്ഞെടുത്ത ഒരു ഏരിയയുടെ സ്ക്രീൻഷോട്ട് എടുക്കാൻ: നിങ്ങളുടെ കീബോർഡിൽ Shift + പ്രിന്റ് സ്ക്രീൻ ഇവ രണ്ടും അമർത്തുക.

നമ്മൾ ഒരു സ്ക്രീൻഷോട്ട് എടുക്കുമ്പോൾ ചിത്രം ഓട്ടോമാറ്റിക്കായി പിക്ചർ ഫോൾഡറിൽ സേവ് ചെയ്യപ്പെടും. സ്ക്രീൻഷോട്ടിന്റെ ഫയൽനാമം സ്ക്രീൻഷോട്ട് എന്ന് ആരംഭിക്കുന്നു, അതിൽ എടുത്ത തീയതിയും സമയവും ഉൾപ്പെടുന്നു.

ഉബുണ്ടു 18.04-ലും താഴെയുള്ള പതിപ്പുകളിലും സ്‌ക്രീൻ റെക്കോർഡുകൾ എടുക്കുന്നതിനുള്ള കീബോർഡ് കുറുക്കുവഴി:

 • നമ്മുടെ സ്‌ക്രീനിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണിക്കാൻ വീഡിയോ റെക്കോർഡിംഗ് ചെയ്യാം.
 • നിങ്ങളുടെ കീബോർഡിലെ Ctrl + Alt + Shift + R കീകൾ അമർത്തുക. തുടർന്ന് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ മുഴുവൻ സ്ക്രീനും റെക്കോർഡ് ചെയ്യാൻ ആരംഭിക്കുക.
 • റെക്കോർഡിംഗ് പുരോഗമിക്കുമ്പോൾ സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ ഒരു ചുവന്ന വൃത്തം പ്രദർശിപ്പിക്കും.
 • ഞങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, റെക്കോർഡിംഗ് നിർത്താൻ വീണ്ടും Ctrl + Alt + Shift + R അമർത്തുക.
 • വീഡിയോ സ്വയമേവ വീഡിയോ ഫോൾഡറിലേക്ക് സേവ് ചെയ്യപ്പെടുന്നു.
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !