മമ്മുട്ടിയും ജയറാമും ഒന്നിച്ച് അഭിനയിച്ച ഹിറ്റ് സിനിമയാണ് ധ്രുവം. ഈ ഒരു സിനിമയിലെ ഹിറ്റ് പാട്ടാണ് കറുക വയൽ കുരുവീ എന്ന് തുടങ്ങുന്ന ഗാനം. ഈ ഒരു പാട്ടിന്റെ വരികളാണ് ഇവിടെ കൊടുക്കുന്നത്. പണ്ടത്തെ കല്യാണ ആൽബങ്ങളിൽ ദക്ഷിണ കൊടുക്കുമ്പൊഴും വിളക്ക് എടുത്ത് അകത്ത് കയറുമ്പോഴും സ്ഥിരമായി ഈ പാട്ടാണ് ഉണ്ടാവുക. അത്രത്തോളം കറുക വയൽ കുരുവിയും നരസിംഹ മന്നാഡിയാറും മലയാളിയുടെ മനസ്സിൽ ചേർന്ന് നിൽക്കുന്നു. 1993 ജനുവരി 27 ന് റിലീസായ സിനിമയാണ് ധ്രുവം. ഷിബു ചക്രവർത്തിയുടെ വരികൾക്ക് മനോഹര ഈണം പകർത്തിരിക്കുന്നത് SP വെങ്കിടേഷ് ആണ്. സൗത്ത് ഇന്ത്യയുടെ വാനംമ്പാടി എന്നറിയപ്പെടുന്ന KS ചിത്രയാണ് ഈ ഗാനം പാടിയിരിക്കുന്നത്.
തളിർ വെറ്റിലയുണ്ടോ വര ദക്ഷിണ വയ്ക്കാൻ
കറുക വയൽ കുരുവീ മുറിവാലൻ കുരുവീ
കതിരാടും വയലിൻ ചെറുകാവൽക്കാരീ
തളിർ വെറ്റിലയുണ്ടോ വര ദക്ഷിണ വയ്ക്കാൻ
തളിർ വെറ്റിലയുണ്ടോ വര ദക്ഷിണ വയ്ക്കാൻ
ഓ------ ഓ----- ഓ------ ഓ------
കറുക വയൽ കുരുവീ മുറിവാലൻ കുരുവീ
കതിരാടും വയലിൻ ചെറുകാവൽക്കാരീ
നടവഴിയിടകളിൽ നടുമുറ്റങ്ങളിലൊരു കഥ നിറയുകയായ്
ഒരു പിടി അവിലിൻ കഥ പോലിവളുടെ പരിണയ കഥ പറഞ്ഞു
നടവഴിയിടകളിൽ നടുമുറ്റങ്ങളിലൊരു കഥ നിറയുകയായ്
ഒരു പിടി അവിലിൻ കഥ പോലിവളുടെ പരിണയ കഥ പറഞ്ഞു
പറയാതരിഞ്ഞവർ പരിഭവം പറഞ്ഞു
ഓ
കറുക വയൽ കുരുവീ മുറിവാലൻ കുരുവീ
കതിരാടും വയലിൻ ചെറുകാവൽക്കാരീ
പുതുപുലരൊളിനിൻ തിരുനെറ്റിക്കൊരു തൊടുകുറിയണിയിക്കും
ഇളമാന്തളിരിൻ നറു പുഞ്ചിരിയിൽ കതിർ മണ്ഡപമൊരുങ്ങും
പുതുപുലരൊളിയെൻ തിരുനെറ്റിക്കൊരു തൊടുകുറിയണിയിക്കും
ഇളമാന്തളിരിൻ നറു പുഞ്ചിരിയിൽ കതിർ മണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനിൽ പരിമളം നിറക്കും
ഓ
കറുക വയൽ കുരുവീ മുറിവാലൻ കുരുവീ
കതിരാടും വയലിൻ ചെറുകാവൽക്കാരീ
തളിർ വെറ്റിലയുണ്ടോ വര ദക്ഷിണ വയ്ക്കാൻ
തളിർ വെറ്റിലയുണ്ടോ വര ദക്ഷിണ വയ്ക്കാൻ
ഓ------ ഓ----- ഓ------ ഓ------
കറുക വയൽ കുരുവീ മുറിവാലൻ കുരുവീ
കതിരാടും വയലിൻ ചെറുകാവൽക്കാരീ