റാമിന്റെയും ആനന്ദിയുടെയും പിന്നെ ചെന്നൈയുടെയും കഥ - റാം C/O ആനന്ദി

Easy PSC
0

ഫിലീം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായി കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന റാം. ചെന്നൈ നഗരം റാമിന് സമ്മാനിക്കുന്ന അനുഭവങ്ങളും അവന് പ്രിയ്യപ്പെട്ടവരായി മാറുന്നവരുടെയും കഥയാണ് റാം c/o ആനന്ദി.

ഒരു ഫീൽ ഗുഡ് സിനിമ കാണുന്ന പോലെ വായിച്ച് തീർക്കാവുന്ന, ഒട്ടും മടുപ്പിക്കാത്ത ഒരു നോവൽ. ചെന്നൈ നഗരത്തിൽ നമ്മളെയും എത്തിക്കുന്ന എഴുത്തിന്റെ മാന്ത്രികത. വഴിയിൽ റാമിന്റെ ജീവിതത്തിലേക്ക് കയറി വരുന്ന നായിക ആനന്ദി. അവരുടെ സുഹൃത്തുകൾ രേഷ്മ, വെട്രി,  പാട്ടി, മല്ലി, ബിനീഷേട്ടൻ, കിരൺ എല്ലാവരും നമ്മുടെ പ്രിയ്യപ്പെട്ടവരായി മാറുന്നു. 

ശത്രുക്കളിൽ നിന്നും കമിതാക്കളിലേക്കുള്ള റാമിന്റെയും ആനന്ദിയുടെയും യാത്ര അതി മനോഹരമായി വരച്ച് കാട്ടിയിരിക്കുന്നു. രഹസ്യങ്ങൾ ഉള്ളിൽ ഒതുക്കി കഴിയുന്ന ആനന്ദിയെയാണ് ആദ്യം നമ്മൾ കാണുന്നത്. പിന്നീട് ഓരോ കാര്യങ്ങളും വെളിപ്പെടുമ്പോൾ റാമിനൊപ്പം നമ്മളും ആനന്ദിയെ സ്നേഹിച്ച് പോകുന്നു.

മനോഹരമായ സുഹൃദവും ഈ നോവൽ വരച്ചിടുന്നു. വെട്രി, രേഷ്മ, റാം  മനോഹര സൗഹൃദത്തിന്റെ കാഴ്ച്ചകൾ നമുക്ക് തരുന്നു. മല്ലി എന്ന കഥാപാത്രവും അവളുടെ ഉള്ളിലെ റാമിനോടു പറയാത്ത പ്രണയവും വായനക്കാരനുള്ളിൽ ഒരു വിങ്ങലായി നിറയുന്നു.

തമാശകളും, പ്രണയവും നിറഞ്ഞ ആദ്യ പകുതിയും ഒരൽപം ഇമോഷണൽ ആയ രണ്ടാം പകുതിയും. റാമിനെ തേടിയെത്തുന്ന ആനന്ദിക്കു വേണ്ടി റാമിനൊപ്പം ആ കടൽ തീരത്ത് വായനക്കാരനും കാത്ത് നിൽക്കുന്നു.

വായനയെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു ഉഗ്രൻ ബുക്ക് ആണ് റാം c/o ആനന്ദി. വായനയെ മറന്നു തുടങ്ങിയവർക്ക് തുടങ്ങാനും വായന തുടരുന്നവർക്ക് തുടരാനും പറ്റിയ ഒരു കിടിലൻ നോവൽ. ഈ ബുക്ക് ഓൺലൈൻ ആയി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


അഖിൽ P ദർമ്മജൻ ആണ് ഈ നോവൽ എഴുതിയിരിക്കുന്നത്. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.

ഈ ഒരു പുസ്തകം വായിച്ചവർ നിങ്ങളുടെ അനുഭവങ്ങളും, ഈ നോവൽ വായിക്കാൻ വേണ്ടി പോകുന്നവർ നിങ്ങളുടെ പ്രതീക്ഷകളും  താഴെ പങ്ക് വെയ്ക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !