ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ പുതിയ ചിത്രം നേരിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നേര്' .
ദൃശ്യം, ദൃശ്യം 2 , ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി ആണ് നേര് വരുന്നത്.
'നീതി തേടുന്നു' എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്‍ണു ശ്യാമാണ് സംഗീത സംവിധാനം.
സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.
കഥയെക്കുറിച്ച് സൂചനകളൊന്നും തരാതെ എന്നാല്‍ കഥപറച്ചില്‍ രീതിയെക്കുറിച്ച് സൂചന തന്നുള്ളതാണ് ട്രെയ്‍ലര്‍. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്.
ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം എത്തുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രവുമാണിത്.