Singers: Shreekumar Vakkiyil, Abhaya Hiranmayi
Lyrics: P.S Rafeeque
Initial composition: P.S. Rafeeque
Music Directed, Arranged & Programmed: Prashant Pillai
Additional Music Producers: Sreerag Saji, Rakesh
Recording Engineers: Rahul Narayan, Sibin Willson
പൊന്നാരക്കാട്ടിലെ പൂവനത്തിൽ
കൊണ്ടു പോകാം നിന്നെ കൊണ്ടു പോകാം
എന്തു തന്നാലെന്നെ കൊണ്ടു പോകും
കാക്കക്കറുമ്പാ കള്ള കുറുമ്പാ
പട്ടുടുപ്പിച്ച് ഞാൻ കൊണ്ടു പോകാം
പൊന്നും വളയിട്ട് കൊണ്ടു പോകാം
പന്തയം വെച്ചൊരു മുത്തം തന്നാൽ
കൊണ്ടു പോകാം നിന്നെ കൊണ്ടു പോകാം
മുത്തമെന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും
മുത്തെടുക്കും പോലെ മുത്തെടുക്കൂ
ആടുമേയ്ക്കുന്ന മലച്ചെരുവിൽ
ആദ്യമായി നിന്നോശ കേട്ട മുതൽ
താമരപ്പൂവ് വിടർന്നു വന്നു
താളം പകർന്നെന്റെ നെഞ്ചിടിപ്പിൽ
പന്തയം വെച്ചാരു മുത്തം തന്നാൽ
നെഞ്ചിലെ പൂവ് നിനക്കു തരാം
കള്ളക്കവണയെറിഞ്ഞെറിഞ്ഞ്
കണ്ണ് ചുവന്ന കാലിച്ചെറുക്കാ
പാട്ടു കേട്ടാൽ നിന്റെ പാട്ടിലാൻ
നേരമില്ലിന്നൊട്ടും നേരമില്ല
മുത്തമെന്റെയുള്ളിന്റെ ഉള്ളിലല്ലോ
മുത്തെടുക്കുംപോലെ പുറത്തെടുക്കൂ
പുന്നാരക്കാട്ടിലെ പൂവനത്തിൽ
കൊണ്ടു പോകാം നിന്നെ കൊണ്ടു പോകാം
എന്തു തന്നാലെന്നെ കൊണ്ടു പോകും
കാക്കക്കറുമ്പാ കള്ളക്കുറുമ്പാ
ലല്ലല്ല ലാലല്ല ലാലല്ലല്ലാ
ലാലലലാലല്ല ലാലല്ല
ലല്ലല്ല ലാലല്ല ലാലല്ലല്ലാ
ലാലലലാലല്ല ലാലല്ല
പുന്നാരക്കാട്ടിലെ പൂവനത്തിൽ