വേട്ടക്കൊരുങ്ങി തലൈവര്‍, ഇനി തീ പാറും; 'വേട്ടയ്യന്‍' ട്രെയിലര്‍ പുറത്ത്.
ആരാധകര്‍ക്ക് ആവേശമായി സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് ചിത്രം 'വേട്ടയ്യ'ന്‍റെ ട്രെയിലര്‍ പുറത്ത്.
ടി ജെ ജ്ഞാനവേലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ വേട്ടയ്യന് പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വളരെയധികം നാളുകളായിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മിച്ചത്തിൽ വെടിക്കെട്ട് പ്രകടനവുമായാണ് രജനികാന്തും അമിതാഭ് ബച്ചനുമൊക്കെ എത്തുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
പൊലീസ് എന്‍കൗണ്ടറിനെക്കുറിച്ചാണ് ചിത്രത്തിന്‍റെ കഥയെന്നാണ് ട്രെയിലര്‍ പറയുന്നത്. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. അതേസമയം എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റായാണ് രജിനികാന്ത് ചിത്രത്തില്‍ എത്തുന്നത്.
ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീഗോകുലം മൂവിസാണ് വേട്ടയ്യന്‍ കേരളത്തില്‍ റിലീസായി എത്തിക്കുന്നത്.
നേരത്തെചിത്രത്തിന്‍റേതായി ഇതുവരെ പുറത്തുവിട്ട അപ്ഡേറ്റുകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നത്.
ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിലര്‍ പുറത്തുവിടുമെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് നേരത്തെ അറിയിച്ചിരുന്നു.