ടൈം ട്രാവൽ കുരുക്കിൽ പെട്ട്​ പാപ്പാനും,ഡ്യൂഡും | Aadu 3 | Jayasurya | Midhun Manuel Thomas |Vijay Babu & Venu Kunnappilly | Vinayakan | Malayalam Review

nCv
0

തീയേറ്ററുകളിൽ പൊടി പറത്തിയ പൂരമായി പാപ്പന്റെയും പിള്ളേരുടെയും രണ്ടാം വരവ്; ചരിത്രത്തിലേക്ക് ആട് 3

Aadu 3


തിയേറ്ററിൽ പരാജയമായി ഒരു ചിത്രത്തിന്റെ പാർട്ട് 3 വരുമ്പോൾ ഇങ്ങനെ വരുമെന്ന് ആരും പ്രേതിക്ഷിച്ചിട്ടുണ്ടാവില്ല.


ഒരു ടൈം ട്രാവല്‍ ഫാന്റസി കോമഡി ചിത്രം എന്നല്ലാതെ ആട് 3 യെ വിശേഷിപ്പിക്കാന്‍ പറ്റില്ല. മുജ്ജന്മവും ഈ ജന്മവും ഇനി വരുന്ന ജന്മവുമെല്ലാം പരസ്പരം ബന്ധപ്പെടുത്തി ഒരുക്കിയിരിക്കുന്ന അടിമുടി ഹാസ്യം നിറഞ്ഞ ഒരു ചിരിപ്പടം.

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ഒരു മലയാള ഫാന്റസി ആക്ഷൻ കോമഡി ചലച്ചിത്രമാണ് ആട് 3. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിചിരിക്കുന്നത്. 'ആട്' ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഭാഗത്തിന്റെ പാർട്ട് 1 ണിത്.

ജയസൂര്യ, സൈജു കുറുപ്പ്, വിനായകൻ, രഞ്ജി പണിക്കർ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്ണൻ തുടങ്ങിയ വൻ താരനിര മുൻചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഈ ചിത്രത്തിലും അവതരിപ്പിക്കുന്നു.



ആദ്യ രണ്ട് ഭാഗങ്ങളിലെയും പ്രധാന കഥാപാത്രങ്ങൾക്ക് ഗംഭീര ഇൻട്രോ കൊടുത്ത് കൊണ്ട് തന്നെയാണ് മൂന്നാം ഭാഗവും ആരംഭിക്കുന്നത്. പാപ്പൻ, അറക്കൽ അബു, സർബത്ത് ഷമീർ, സാത്താൻ സേവ്യർ, ഡ്യൂഡ് തുടങ്ങിയവരുടെ സ്വാഗ് ഇൻട്രോ തന്നെ ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്.


ആദ്യ രണ്ട് ഭാഗങ്ങൾ പോലെ ഇവരുടെ ജീവിതത്തിൽ നടക്കുന്ന ചെറിയ ചെറിയ പ്രേശ്നങ്ങൾ അല്ല ഇപ്രാവശ്യം പപ്പനും പിള്ളേരും പിടിച്ചിരിക്കുന്നത്.

മുൻ ജന്മവും ജന്മവും ഇനി വരാനിരിക്കുന്ന ജന്മവുമെല്ലാം പരസ്പരം ബന്ധപ്പെടുത്തി തിയേറ്റർ മുഴുവൻ ചിരിപടർത്തി ഒരുക്കിയിരിക്കുന്ന ഒരു ചിരിപ്പടമാണ് ആട് 3.

നീലക്കോടുവേലിയും , കമ്മട്ടവും തപ്പിപ്പോയ ആദ്യ രണ്ട് ഭാഗങ്ങൾ പോലെ മൂന്നാം ഭാഗത്തിലും എല്ലാവരും ഒരു അപൂർവ വസ്തുവിന്റെ പിന്നാലെയുള്ള ഓട്ടം തന്നെയാണ് ഇപ്രാവശ്യവും. 3 കാലഘട്ടങ്ങളിലായി ഓടുന്നു എന്നതാണ് പുതുമ. നക്ഷത്രധൂളി എന്ന അപൂർവ വസ്തുവിന്റെ പ്രേത്യേകത എന്താണെന്നും, കഴിഞ്ഞ കാലഘട്ടത്തിലും വരുന്ന കാലഘട്ടത്തിലുമുള്ളവർ എന്തിനു തേടുന്നു എന്നത് ചിത്രം കണ്ടു മനസിലാക്കേണ്ട ഒന്നാണ്.



പാപ്പന്റെ മുജ്ജന്മത്തിലെ കഥാപാത്രമായ നാട്ടുരാജാവ് പത്മനാഭനും ഡ്യൂഡിന്റെ അസം ഖാനും, അബുവിന്റെ കോമൻ കുറുപ്പുമെല്ലാം നമ്മളെ ചിരിപ്പിക്കുന്നുണ്ട്. എങ്കിലും മൂന്ന് ഭാഗങ്ങളിലും പ്രേക്ഷകന് ഓർത്തോർത്ത് ചിരിക്കാനുള്ള വക നൽകിയത് ധർമജന്റെ സച്ചിൻ ക്ലീറ്റസ് ആണ് കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായി സച്ചിൻ മൂന്നാം ഭാഗത്തിലും താരമായി നിറഞ്ഞു നിൽക്കുന്നുണ്ട്. പാപ്പാനെ കാണുന്നത് തൊട്ടു നമ്മൾ കാണുന്നതാണ് പാപ്പാന്റെ നടുവേദന. അതെങ്ങനെ വരുന്നു എന്നും എന്തുകൊണ്ട് പാപ്പനെ വിട്ടുമാറുന്നില്ല എന്നതും ചിത്രം പറയുന്നുണ്ട്. എങ്കിലും എല്ലാത്തിനും തുടക്കം കുറിച്ച പിങ്കിയാടിനെ നമ്മൾ മിസ് ചെയ്യുന്നുണ്ട്.

aadu 3


നടൻ തല്ലും യുദ്ധവുമൊക്കെയായി ആക്ഷനും പ്രാധാന്യം കൊടുത്തുകൊണ്ടാണ് മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. കൂടാതെ വിദേശികളായ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ആട് 1 ലെയും 2 വിലെയും പോലെ പാപ്പന്റെ മുണ്ടും കുർത്തയും ട്രെൻഡ് ആകുമെന്ന് ഉറപ്പാണ്.


പാപ്പനായെത്തുന്ന ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യയാണ് ഈ സ്‌റ്റൈലിന് പിന്നിൽ.

പാപ്പന്റെയും പിളേളരുടെയും യാത്ര പക്ഷേ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. യുദ്ധമാണ് നടക്കാൻ പോകുന്നത്. പക്ഷേ ഭാവിയും ഭൂതവും തമ്മിലാണോ ആ യുദ്ധം അതോ ആരെല്ലാം തമ്മിലാകും ആ യുദ്ധമെന്നത് കാണാനാകും ഇനി പ്രേക്ഷകർ കാത്തിരിക്കേണ്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!