തക്കാളിപ്പച്ചടി
നിങ്ങൾ തക്കാളി പ്പച്ചടി ഉണ്ടാക്കിയിട്ടുണ്ടോ? എന്നാ ഒന്ന് ഉണ്ടാക്കി നോക്കിയാലോ? ഇതൊരു കിടിലൻ ഐറ്റം ആണ് മക്കളെ.
thakkali pachadi |
ആവശ്യമായ സാധനങ്ങൾ
- പഴുത്ത തക്കാളി - 4 എണ്ണം
- ചിരകിയ തേങ്ങ - 1 മുറി
- പച്ചമുളക് - 5 എണ്ണം
- തൈര് - 1 1/2 കപ്പ്
- ജീരകം - 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- കടുക് - 2 ടീസ്പൂൺ
- ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
ഇനി എങ്ങിനെയാണ് തക്കാളിപ്പച്ചടി ഉണ്ടാക്കുക എന്ന് നോക്കാം
- കഷണങ്ങളാക്കിയ തക്കാളി അല്പം വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക. തേങ്ങ, ജീരകം, പച്ചമുളക് ഇവ അരച്ച് തൈരിൽ കലക്കിവെയ്ക്കുക. തക്കാളി വെന്ത് കഴിഞ്ഞാൽ അതിലേക്ക് തൈര് കൂട്ട് ചേർത്ത് തിള വരുമ്പോൾ വാങ്ങിവെച്ച് കറിവേപ്പില ഇടുക. പിന്നീട് കടുക് വറുത്ത് ഇടണം